കേന്ദ്രത്തിന്റെ കര്‍ഷക-തൊഴില്‍ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി മഹാറാലി
മാന്യമായ വേതന വ്യവസ്ഥ, ന്യായമായ താങ്ങുവില, കർഷക കടം എഴുതി തള്ളുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി നിർത്തിവെക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
മോദി സർക്കാരിന്റെ കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് ഇന്ന് കര്‍ഷക-തൊഴിലാളി സമൂഹത്തിന്റെ മഹാ പ്രതിഷേധം. മൂന്ന് ലക്ഷം വരുന്ന കര്‍ഷകരും തൊഴിലാളികളും ഡല്‍ഹി രാംലീലാ മൈതാനിയില്‍ നിന്നും പാർലമെന്റിലേക്ക് മാര്‍ച്ച് നടത്തും. പരിപാടിയില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ എത്തിക്കഴിഞ്ഞു.
സി.ഐ.റ്റി.യു, കിസാൻ സഭ, കര്‍ഷക തൊഴിലാളി യൂണിയൻ എന്നിവരുടെ നേത്യത്വത്തിലാണ് മസ്ദൂർ കിസാൻ സംഘർഷ് റാലി സംഘടിപ്പിക്കുന്നത്. ഗ്രാമീണ-കർഷക മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് നിരവധി നാളായി തുടരുന്ന സമരം സർക്കാർ അവഗണിക്കുന്ന സാഹചര്യത്തിലാണ് കർഷകരും തൊഴിലാളികളും രാജ്യതലസ്ഥാനത്ത് സംഘടിക്കുന്നത്.
മാന്യമായ വേതന വ്യവസ്ഥ, ന്യായമായ താങ്ങുവില, കർഷക കടം എഴുതി തള്ളുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി നിർത്തിവെക്കുക തുടങ്ങി 15 ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
രാജ്യത്തെ 400 ജില്ലകളിലെ 600 ഇടങ്ങളിൽ നിന്നായി 3 ലക്ഷം പേർ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ മുതല്‍ സമരക്കാര്‍ രാംലീല മൈതാനിയില്‍ താല്‍ക്കാലികമായി പണിത ക്യാന്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ചെങ്കൊടികളേന്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഇപ്പോള്‍ തന്നെ സമരാവേശത്തിലാണ് രാംലീല മൈതാനം.
രാവിലെ ഒന്പത് മണിക്ക് ഇവിടെ നിന്നും സമരക്കാര്‍ റാലിയായി പാര്‍ലമെന്റിലേക്ക് പോകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഓള്‍ ഇന്ത്യ കിസാന്‍ സഭ സെക്രട്ടറി ഹനന്‍ മൊള്ള തുടങ്ങിയവര്‍ സമരക്കാരെ അഭിസംബോധന ചെയ്യും.
Adjust Story Font
16