Quantcast

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.58 ആയിരുന്ന ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പതിനെട്ട് പൈസ തിരിച്ച് പിടിച്ച് 71.40 ആയി മൂല്യം ഉയര്‍ന്നു. 

MediaOne Logo

Web Desk

  • Published:

    5 Sep 2018 12:45 PM GMT

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
X

രൂപയുടെ വിനിമയ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിന് 71.75 രൂപയാണ് ഇന്നത്തെ മൂല്യം. 71.97 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയ ശേഷം വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ 22 പൈസ തിരിച്ച് പിടിക്കുകയായിരുന്നു.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.58 ആയിരുന്ന ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പതിനെട്ട് പൈസ തിരിച്ച് പിടിച്ച് 71.40 ആയി മൂല്യം ഉയര്‍ന്നു. എന്നാല്‍ ഉച്ചയോടെ മൂല്യം 71.97 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കെത്തി. അവിടെ നിന്ന് 22 പൈസയുടെ മൂല്യം തിരിച്ച് പിടിച്ച് 71.75 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ചുരുക്കത്തില്‍ തുടര്‍ച്ചയായ ആറാം ദിവസവും രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം അവസാനിച്ചത്.

ഇന്ത്യയെപ്പോലെ വളര്‍ന്ന് വരുന്ന സാമ്പത്തിക ശക്തിയായ ദക്ഷിണാഫ്രിക്കയില്‍ മാന്ദ്യം സ്ഥിരീകരിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഉയര്‍ന്നതോടെ ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതുമാണ് ഇന്നും രൂപക്ക് തിരിച്ചടിയുണ്ടാക്കിയത്. രൂപയുടെ വിനിമയ മൂല്യം ഈ വാരം 73 രൂപവരെ എത്തിയേക്കുമെന്ന കണക്ക് കൂട്ടലില്‍ ചില വ്യാപാരികള്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നതും രൂപക്ക് തിരിച്ചടിയാകുന്നതായി വിലയിരുത്തലുണ്ട്. ഇടിവ് തുടരുന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക് ശേഖരത്തിലുള്ള ഡോളറുകള്‍ വിറ്റഴിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story