Quantcast

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    5 Sep 2018 2:26 PM GMT

സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ
X

സംസ്ഥാനത്തെ നാല് സ്വകര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടികള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. അൽ-അസ്ഹർ തൊടുപുഴ, ‍ഡി.എം വയനാട്, പി.കെ ദാസ് പാലക്കാട്, എസ്.ആര്‍ തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളജുകൾക്കാണു സ്റ്റേ ബാധകമാകുക. ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നാല് മെഡിക്കല്‍ കോളേജുകളിലുമായി 550 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സ്റ്റേ.

ചട്ട പ്രകാരമുള്ള സൗകര്യമൊരുക്കാത്തതിനാല്‍ ഈ കോളേജുകള്‍ക്ക് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശന അനുമതി നല്‍കിയിരുന്നില്ല. ആഗസ്റ്റ് മുപ്പതിന് കോളേജുകൾ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് പ്രവേശനം ആരംഭിച്ചു. ഇതോടെ മെഡിക്കൽ കൌണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

കോളേജുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയായെന്ന സംസ്ഥാനത്തിന്‍റെയും മാനേജ്മെന്റുകളുടെയും വാദം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിച്ചില്ല. ഇത്തരത്തില്‍ കോളേജുകള്‍ക്ക് പ്രവേശനം നടത്താനാകില്ലെന്നും ബഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതി നടപടിയെ തുടര്‍ന്ന് നാല് കോളേജുകളിലെയും സ്പോട്ട് അഡ്മിഷന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ചു.

TAGS :

Next Story