ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ പിന്നീട് സംഭവിക്കുന്നത്... കാണണം ഈ വീഡിയോ
ഇന്ത്യയില്‍ ബലാത്സംഗത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ? അവര്‍ക്ക് സാന്ത്വനം നല്‍കാന്‍ ഈ സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും കഴിയുന്നുണ്ടോ?

ഇന്ത്യയില്‍ ബലാത്സംഗത്തെ അതിജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ? അവര്‍ക്ക് സാന്ത്വനം നല്‍കാന്‍ ഈ സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും കഴിയുന്നുണ്ടോ? ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളിലേക്ക് ഒരു വീഡിയോയുടെ രൂപത്തില്‍ സമൂഹശ്രദ്ധ ക്ഷണിക്കുകയാണ് ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി. ഇരകള്‍ എങ്ങനെ വീണ്ടും ഇരകളാക്കപ്പെടുന്നുവെന്നും വേട്ടക്കാര്‍ എങ്ങനെ രക്ഷപ്പെടുന്നുവെന്നും ഈ വീഡിയോ വിശദീകരിക്കുന്നു.
വീഡിയോയില്‍ പറയുന്നതിങ്ങനെ..
ബലാത്സംഗത്തിന് ഇരകളാകുന്ന 100 കുഞ്ഞുങ്ങളില്‍ മൂന്ന് പേര്‍ മാത്രമാണ് തുറന്നുപറയുന്നത്. 3.4 ശതമാനം പരാതികള്‍ മാത്രമാണ് പൊലീസിന് മുന്‍പിലെത്തുന്നത്. 94 ശതമാനം കേസുകളിലും പരിചയക്കാര്‍ തന്നെയാണ് അക്രമികള്‍. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ തുറന്നുപറയാന്‍ മടിക്കും. പരാതിപ്പെട്ടാലും അന്വേഷണവും വിചാരണയും വര്‍ഷങ്ങള്‍ നീളും. നിരന്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ അതിക്രമത്തിന്‍റെ ആഘാതം കുഞ്ഞുങ്ങള്‍ വീണ്ടും വീണ്ടും അനുഭവിക്കും. അക്രമിയെ വീണ്ടും വീണ്ടും മുഖാമുഖം കാണേണ്ടിവരും. പലപ്പോഴും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടില്ല. പലപ്പോഴും കുറ്റപ്പെടുത്തലുകളും വിചാരണയും വിധിയും പെണ്‍കുഞ്ഞുങ്ങള്‍ക്ക് എതിരാവും. അതിനാല്‍ അന്വേഷണവും കോടതി നടപടികളും ശിശുസൌഹൃദമാകണമെന്നും അതിക്രമത്തെ അതിജീവിച്ചവരോട് അനുതാപപൂര്‍ണമായ സമീപനം വേണമെന്നും നിര്‍ദേശിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
Adjust Story Font
16