ഒരു ലിറ്റര്‍ പെട്രോളിന് 87 രൂപ; മുംബൈയില്‍ ഇന്ധനവില കത്തുന്നു; നികുതി കുറക്കില്ലെന്ന് കേന്ദ്രം
ഇതേസമയം, ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 79.51 രൂപയും ഡീസലിന് 71.55 രൂപയുമാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡല്‍ഹിയില്‍ ഇന്ധന വ്യാപാരം നടക്കുന്നത്.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഭാരം ചുമക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയാണ്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഏകദേശം 87 രൂപയോളം വരും. കൃത്യമായി പറഞ്ഞാല്‍, 86.91 രൂപ. ഒരു ലിറ്റര്‍ ഡീസലിന് മുംബൈയില്‍ 75.96 രൂപയാണ് വില.
ഇതേസമയം, ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 79.51 രൂപയും ഡീസലിന് 71.55 രൂപയുമാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡല്‍ഹിയില്‍ ഇന്ധന വ്യാപാരം നടക്കുന്നത്. കൊല്‍ക്കത്തയില്‍ 82.41 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 74.40 രൂപയും.
ചെന്നൈയിലാണെങ്കില്‍ പെട്രോളിന് 82.60 രൂപയും ഡീസലിന് 75.61 രൂപയുമാണ് വില. ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ എക്സ്‍സൈസ് നികുതിയില്‍ യാതൊരു ഇളവും വരുത്തേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.
Adjust Story Font
16