Quantcast

ആരോഗ്യമേഖലക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കി ജെ.പി നദ്ദ

പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ കേരളത്തിനായി. നിപ്പ വൈറസ് ബാധയെ കേരളം നേരിട്ടത് ലോകശ്രദ്ധനേടിയിരുന്നു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി

MediaOne Logo

Web Desk

  • Published:

    7 Sep 2018 4:19 PM GMT

ആരോഗ്യമേഖലക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കി ജെ.പി നദ്ദ
X

പ്രളയാനന്തര കേരളത്തിലെ ആരോഗ്യമേഖലക്ക് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. കേരളത്തിനുണ്ടായത് വലിയ ദുരന്തമാണെന്നും സംസ്ഥാനത്തിന് ആവശ്യമായ മരുന്നുകളും ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയിലുളളവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കേന്ദ്ര മന്ത്രി ജെ.പി നദ്ദ തൃശൂരിലെ ചാലക്കുടിയിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. പ്രളയത്തില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. വി.ആര്‍ പുരത്തെ ദുരിതാശ്വാസ ക്യാംപിലും നെടുമ്പാശേരിക്കടുത്ത് മളളുശേരി ക്യാംപിലുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രളയം ബാധിച്ച സമയം മുതല്‍ കേരളത്തിന് സാധ്യമായ സഹായങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്നും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ജെ.പി നദ്ദ പറഞ്ഞു. ആവശ്യമായ മരുന്നുകളും പ്രളയത്തില്‍ തകര്‍ന്ന ആശുപത്രികളുടെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ പണം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംഘത്തെ കേരളത്തിലേക്കയക്കും. ഇതില്‍ ഇതര സംസ്ഥാനങ്ങളിലെ മലയാളം അറിയുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടാകും. കേരളത്തിലെ ആരോഗ്യരംഗത്തെ നടപടിക്രമങ്ങള്‍ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ കേരളത്തിനായി. നിപ്പ വൈറസ് ബാധയെ കേരളം നേരിട്ടത് ലോകശ്രദ്ധനേടിയിരുന്നു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story