പട്ടികജാതിക്കാരി പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ഥികള്‍
താഴ്ന്ന ജാതിയിൽപ്പെട്ട ഒരു സ്ത്രീയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അറിഞ്ഞതോടെ രക്ഷാകർത്താക്കൾ സ്കൂളിൽ വന്ന് പ്രതിഷേധം പാചകക്കാരിയെ അറിയിക്കുകയും പിരിച്ച് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു...
ഭക്ഷണം പാകം ചെയ്തത് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീയായതിനാൽ ഉത്തർപ്രദേശിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ വിദ്യാർത്ഥികൾ ഉച്ച ഭക്ഷണം കഴിക്കാൻ തയാറായില്ല. ഭക്ഷണം പാഴായതിനെത്തുടർന്ന് ബാക്കി വന്ന റൊട്ടിയും ഉരുളക്കിഴങ്ങ് കറിയും സ്കൂൾ അധികൃതർ കളയാൻ നിർബന്ധിതരായി.
യാദവരും ബ്രാഹ്മണരും ബഹുഭൂരിപക്ഷമുള്ള സീതാപൂർ ജില്ലയിലെ പൽഹാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. താഴ്ന്ന ജാതിയിൽപ്പെട്ട ഒരു സ്ത്രീയാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അറിഞ്ഞതോടെ രക്ഷാകർത്താക്കൾ സ്കൂളിൽ വന്ന് പ്രതിഷേധം പാചകക്കാരിയെ അറിയിക്കുകയും പിരിച്ച് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എഴുപത്തിയാറ് കൂട്ടികളിൽ ആറ് പേർ മാത്രമാണ് ഭക്ഷണം കഴിച്ചത്. നിലവിൽ ഭക്ഷണം പാചകം ചെയ്യുന്ന യാദവ കുലത്തിൽപ്പെട്ട വ്യക്തി അവധിയായതിനെത്തുടർന്നാണ് അരക്ക വിഭാഗത്തിൽപ്പെട്ട സ്ത്രി പാചകം ചെയ്യാനായി സ്കൂളിൽ എത്തിയത്.
ആക്റ്റിവിസ്റ്റും മുൻ എെ.പി.എസ് ഉദ്യോഗസ്ഥനുമായിരുന്ന എസ്.ആർ ദാരാപുരി സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ട പാചകക്കാരെ ബഹിഷ്കരിക്കുന്നത് ഉത്തർപ്രദേശ് സർക്കാരിന് കീഴിൽ ശിക്ഷാർഹമാണ്. സുപ്രിംകോടതിയാണ് ഇൗ നിയമം യു.പി യിൽ പ്രാബല്യത്തിലാക്കിയത്.
Adjust Story Font
16