വിവാഹ മോചനത്തിന് ശേഷം സ്ത്രീധന പീഡന കേസുകൾ നിലനിൽക്കില്ല: സുപ്രീംകോടതി
498എ വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്ത ഒരു വ്യക്തിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ ഇൗ വിധി
വിവാഹ മോചനത്തിന് ശേഷം ഒരു പുരുഷനെതിരെയോ അയാളുടെ കുടുംബത്തിനെതിരെയോ നൽകിയ സ്ത്രീധന പീഡന കേസുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. സെക്ഷൻ 498എയുടെയോ സെക്ഷൻ 3/4ന് കീഴിൽ വരുന്ന സ്ത്രീധന നിരോധന നിയമം അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീധന നിരോധന നിയമത്തിന് കീഴിലോ വരുന്ന ഒരു കേസുകളും നിയമ പ്രകാരമായി ദമ്പതികൾ വേർപിരിഞ്ഞ ശേഷം നിലനിൽക്കില്ല.
പെൺകുട്ടിയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ... എന്ന് തുടങ്ങുന്നതാണ് എസ്.എൽ ബോബെ, എൽ.നാഗേശ്വര റാവു എന്നിവർ അടങ്ങിയ ബഞ്ചിന്റെ വിധിയുടെ ആദ്യ വാചകം. അഞ്ച് വര്‍ഷം തടവും കേസിനനുസരിച്ചുള്ള നഷ്ടപരിഹാരവുമാണ് സ്ത്രീധന നിരോധന നിയമമനുസരിച്ചുള്ള ഏറ്റവും വലിയ ശിക്ഷ.
498എ വകുപ്പ് പ്രകാരം കേസ് ചാർജ് ചെയ്ത ഒരു വ്യക്തിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഇൗ വിധി. നാല് വർഷം മുൻപ് വിവാഹമോചിതനായ വ്യക്തിക്കെതിരെയാണ് മുൻഭാര്യ സ്ത്രീധന നിരോധന നിയമമനുസരിച്ച് കേസ് ഫയൽ ചെയ്തിരുന്നത്.
Adjust Story Font
16