Quantcast

ശരിയാ... കോണ്‍ഗ്രസ് ഭരണത്തെ ബി.ജെ.പി നാലു വര്‍ഷം കൊണ്ടു തോല്‍പ്പിച്ചു... സത്യമാണ്; പറയുന്നത് രാഹുല്‍ ഗാന്ധി

ഇന്ധനവിലയാകട്ടെ ആകാശം തൊട്ടു. പാചകവാതക വിലയോ, ഒരു സിലിണ്ടറിന് 800 രൂപയാക്കി. രാജ്യത്തെ വിഭജിച്ചു. രാജ്യം ഇപ്പോള്‍ തളര്‍ച്ചയിലാണ്. 

MediaOne Logo

Web Desk

  • Published:

    10 Sep 2018 2:14 PM GMT

ശരിയാ... കോണ്‍ഗ്രസ് ഭരണത്തെ ബി.ജെ.പി നാലു വര്‍ഷം കൊണ്ടു തോല്‍പ്പിച്ചു... സത്യമാണ്; പറയുന്നത് രാഹുല്‍ ഗാന്ധി
X

ഏഴു പതിറ്റാണ്ടിനിടെ ഏറ്റവും കൂടുതല്‍ തവണ രാജ്യംഭരിച്ച കോണ്‍ഗ്രസിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കേവലം നാലു വര്‍ഷം കൊണ്ട് ബി.ജെ.പി സര്‍ക്കാരിന് കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ വാദം ശരിയാണെന്ന് സമ്മതിച്ചുകൊണ്ടാണ് രാഹുലിന്‍റെ പരിഹാസം.

''നാടൊട്ടുക്ക് വിദ്വേഷം പരത്തി. ഇന്ത്യക്കാരെ തമ്മലടിപ്പിച്ചു. രൂപയുടെ മൂല്യം കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‍ന്ന നിലയിലെത്തി. ഇന്ധനവിലയാകട്ടെ ആകാശം തൊട്ടു. പാചകവാതക വിലയോ, ഒരു സിലിണ്ടറിന് 800 രൂപയാക്കി. രാജ്യത്തെ വിഭജിച്ചു. രാജ്യം ഇപ്പോള്‍ തളര്‍ച്ചയിലാണ്. രാജ്യത്തെ യുവത്വം നിരാശയില്‍ പൂണ്ടുകഴിഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കൊക്കെ പൂട്ടുവീണു. നോട്ട് നിരോധിച്ചത് എന്തിനാണെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അവകാശവാദങ്ങളൊക്കെ തെറ്റാണെന്ന് തെളിഞ്ഞല്ലോ. നരേന്ദ്ര മോദി എന്നയാളെ ഒരുപാട് ജനങ്ങള്‍ വിശ്വസിച്ചു. നാലു വര്‍ഷം കഴിഞ്ഞു. പക്ഷേ, ബി.ജെ.പി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകട്ടെ ഒന്നിനും വായ തുറക്കില്ല. അദ്ദേഹം ഏതു ലോകത്താണെന്ന് പോലും അറിയില്ല. മോദിയില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് നിരാശ മാത്രമെയുള്ളു. സാധാരണക്കാരെ മോദി തോല്‍പ്പിച്ച് കളഞ്ഞു''- രാഹുല്‍ വിമര്‍ശിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വില വര്‍ധനക്കെതിരെ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.

TAGS :

Next Story