തെരഞ്ഞെടുപ്പടുത്തു; രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ ഇന്ധനവില കുറച്ചു
വാറ്റില്‍ നാല് ശതമാനത്തിന്റെ കുറവാണ് രാജസ്ഥാന്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് ലിറ്ററിന് 2.5 രൂപയുടെ കുറവ് ലഭിക്കും
ഇന്ധനവില തുടര്‍ച്ചയായി കൂട്ടുന്നതിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജസ്ഥാനിലെ വസുന്ധര രാജെയുടെ സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തി. വാറ്റില്‍ നാല് ശതമാനത്തിന്റെ കുറവാണ് രാജസ്ഥാന്‍ വരുത്തിയിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് ലിറ്ററിന് 2.5 രൂപയുടെ കുറവ് ലഭിക്കും. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പടെയുള്ള പ്രതിപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചതിനിടെയാണ് രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ നടപടി.
പെട്രോളിള്‍ ലിറ്ററിന് 83.23രൂപയും ഡീസലിന് 77.17 രൂപയുമാണ് ജെയ്പൂരിലുണ്ടായിരുന്നത്. വാറ്റില്‍ ഇളവ് വരുത്തിയതോടെ അര്‍ധരാത്രിമുതല്‍ വിലയില്‍ കുറവു വരുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. പെട്രോള്‍ വാറ്റ് 30 ശതമാനത്തില്‍ നിന്നും 26 ആയും ഡീസല്‍ വാറ്റ് 22ല്‍ നിന്നും 18 ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. വസുന്ധര രാജെയുടെ രാജസ്ഥാന്‍ ഗൗരവ് യാത്രയുടെ ഭാഗമായി ഹനുമാന്‍ഗറില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം.
ये à¤à¥€ पà¥�ें- പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ഭാരത് ബന്ദ്; സംസ്ഥാനത്ത് എല്‍.ഡി.എഫ്, യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം
ये à¤à¥€ पà¥�ें- എണ്ണവില കൂട്ടുന്നത് ആര് ? എന്തിന് ? ജനങ്ങളെ കൊള്ളയടിക്കുന്നത് ഇങ്ങനെ...
പുതിയ തീരുമാനത്തോടെ രാജസ്ഥാന്‍ സര്‍ക്കാറിന് 2000 കോടി രൂപയുടെ നഷ്ടം സംഭവിക്കും. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയെന്ന നിലയിലാണ് വാറ്റ് കുറച്ചിരിക്കുന്നതെന്ന് വസുന്ധര രാജെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ ആശ്വാസ നടപടിയെന്നതും ശ്രദ്ധേയമാണ്.
അതിനിടെ ഇന്ധനവില അടിക്കടി കൂട്ടുന്നതിനെതിരെ പ്രതിപക്ഷ കക്ഷികളുടെ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഇന്ധന വിലക്കെതിരെ ഉയരുന്നത്. അതേസമയം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവാണ് രാജ്യത്തെ ഇന്ധനവില വര്‍ധനവിന് പിന്നിലെന്ന വിശദീകരണമാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നല്‍കുന്നത്. ആഗസ്ത് പകുതി മുതല്‍ ഇതുവരെ പെട്രോളിന് മൂന്ന് രൂപയിലേറെയും ഡീസലിന് 3.50 രൂപയിലേറെയുമാണ് വര്‍ധിച്ചത്.
Adjust Story Font
16