ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
രാജേന്ദ്ര മെഡിക്കല്‍ സയന്‍സ്(റിംസ്) ഡയറക്ടര്‍ ആര്‍. കെ ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപെട്ട് ജയിലില്‍ കഴിയവെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രാജേന്ദ്ര മെഡിക്കല്‍ സയന്‍സ്(റിംസ്) ഡയറക്ടര്‍ ആര്‍. കെ ശ്രീവാസ്തവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എയിംസില്‍ നിന്നുള്ള ഡിസ്ചാര്‍ജ്ജ് സ്ലിപ്പില്‍ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. മനശാസ്ത്രജ്ഞന്‍ ലാലുവിനെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ ബാധിക്കുന്ന അഴിമതിക്കേസുകള്‍ ലാലുവിനെ മാനസീകമായി ബാധിച്ചുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തന്റെ പിന്‍ഗാമിയായി ഇളയ മകന്‍ തേജ് പ്രതാബ് യാദവിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് ലാലുവിനെ മാനസികാരോഗ്യം മോശമായത്. കൊതുക് ശല്യം, വൃത്തിയില്ലായ്മ എന്നിവയ്ക്കെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ലാലുവിനെ പേയിംഗ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ദിവസം 1000 രൂപയാണ് ഈ വാര്‍ഡിന് ലാലു നല്‍കുന്നത്.
പരോൾ കാലാവധി നീട്ടിനൽകാത്തതിനെത്തുടർന്ന് ആഗസ്ത് 31നാണു ലാലുപ്രസാദ് യാദവ് ജയിലിൽ മടങ്ങിയെത്തിയത്. എന്നാൽ ആരോഗ്യനില മോശമായതിനെത്തുടർന്നു ജയിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Adjust Story Font
16