പശ്ചിമ ബംഗാളില്‍ പെട്രോള്‍ വില കുറച്ചു
നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്റിന് ഒരു രൂപ എന്ന നിലയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായും മമത വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധന വില കുറച്ചു. ലിറ്ററിന് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും കുറച്ചത്. ഇന്ധന വിലയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സെസ് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്ന് സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ എന്ന നിലയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായും മമത പറഞ്ഞു. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞപ്പോള്‍ ഒമ്പത് തവണ എക്സൈസ് തീരുവ വര്‍ധിപ്പിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചതെന്നും മമത കുറ്റപ്പെടുത്തി. ഈ വര്‍ഷങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതിയും സെസും വര്‍ധിപ്പിച്ചിട്ടില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
Next Story
Adjust Story Font
16