ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്
എ.ബി.വി.പിയും എന്‍.എസ്.യു.ഐയും തമ്മിലാണ് പ്രധാന മത്സരം . വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. . എ.ബി.വി.പിയും എന്‍.എസ്.യു.ഐയും തമ്മിലാണ് പ്രധാന മത്സരം . വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
കഴിഞ്ഞ തവണ എ.ബി.വി.പിയില്‍ യൂണിയന്‍ പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ എന്‍. എസ്.യു.ഐ നേടിയത്. പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എന്‍. എസ്.യു.ഐ നേടിയപ്പോള്‍ സെക്രട്ടറി ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ എ.ബി.വി.പിക്ക് ലഭിച്ചു.
ഇത്തവണ ഐസയും ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഛത്ര യുവ സംഘര്‍ഷ് സമിതിയും ശക്തമായ് തന്നെ മത്സരരംഗത്തുണ്ട്. എസ്.എഫ്.ഐയും എ.ഐ.എസ്. എഫും സഖ്യമായി മത്സരിക്കുന്നു. ഐസയും ഛത്ര യുവ സംഘര്‍ഷ് സമിതി സഖ്യവും എസ്.എഫ്.ഐ സഖ്യവും മത്സരരംഗത്തുള്ളത് തങ്ങള്‍ക്ക് കരുത്താകുമെന്നാണ് എ.ബി.വി.പി യുടെ വിലയിരുത്തല്‍. രാവിലെ 8.30 ന് ആരംഭിക്കുന്ന വോട്ടിങ് വൈകുന്നേരം 7.30 ന് അവസാനിക്കും. സെപ്റ്റംബര്‍ 13 നാണ് വോട്ടെണ്ണല്‍ നടക്കുക. നാല് സീറ്റുകളിലേക്കാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16