രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഒരു ഡോളറിന് 73 രൂപയിലേക്ക് അടുക്കുന്നു
ചൊവ്വാഴ്ച ഡോളറിന് 72.75 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ 72.70 രൂപ എന്ന ഭേദപ്പെട്ട നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് തകര്‍ച്ചയില്‍. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 72.91 എത്തി. ഇന്ന് വ്യാപാരം തുടങ്ങിയ ശേഷം തുടക്കത്തില്‍ തന്നെ 22 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അസംസ്കൃത എണ്ണ വില ഇടിയുന്നത് തുടരുന്ന സാഹചര്യത്തിലാണ് രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നത്.
ചൊവ്വാഴ്ച ഡോളറിന് 72.75 രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ 72.70 രൂപ എന്ന ഭേദപ്പെട്ട നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളര്‍ വാങ്ങിക്കൂട്ടുന്നത് തുടരുന്നതാണ് രൂപക്ക് ദിനേന തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതോടെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ആവശ്യമായ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള സമ്മര്‍ദം ആര്‍.ബി.ഐക്ക് മേല്‍ വര്‍ധിക്കുകയാണ്. ജൂണ്‍ മുതല്‍ രണ്ടു തവണ ആര്‍.ബി.ഐ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പക്ഷേ ഇത് കാര്യമായ ഫലമുണ്ടാക്കിയില്ല.
Adjust Story Font
16