ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 10ല്‍ 4പേരും ഇന്ത്യക്കാര്‍
ആത്മഹത്യകള്‍ തടയുന്ന വിഷയത്തില്‍ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനങ്ങള്‍. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍.
ലോകത്തിലെവിടെയും വ്യക്തികളുടെ മാനസികാരോഗ്യം ഒരു പ്രധാന വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ആത്മഹത്യകളുടെ കണക്കും വര്‍ധിച്ചുവരുന്നു. ആത്മഹത്യകള്‍ തടയുന്ന വിഷയത്തില്‍ ഇന്ത്യയുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനങ്ങള്‍. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍.
ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 10ല്‍ 4പേരും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് ലാന്‍സറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ 71.2% പേരും 40 വയസില്‍ താഴെയുള്ളവരാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത.
എന്നാല്‍ 1990കളില്‍ ലോകത്ത് നടന്ന ആത്മഹത്യകളില്‍ 25.3ശതമാനം ആയിരുന്നു ഇന്ത്യയില്‍ നിന്നുണ്ടായിരുന്നത്. എന്നാല്‍ 2016 ആയപ്പോഴേക്കും ഇത് 36.6ശതമാനം ആയി ഉയര്‍ന്നു. അതേസമയം 1990നും 2016നും ഇടയില്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്ക് 27%ത്തോളം കുറയുകയായിരുന്നു.
എന്നാല്‍ നിലവില്‍ ഇന്ത്യയിലെ കണക്കനുസരിച്ച് ലക്ഷത്തില്‍ 15 സ്ത്രീകളാണ് ആത്മഹത്യ ചെയ്യുന്നത്. ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ് ഇത്. എന്നാല്‍ പുരുഷന്‍മാരുടെ കാര്യത്തില്‍ ലോകത്ത് നടക്കുന്ന ആത്മഹത്യകളുടെ 24.4ശതമാനമാണ് ഇന്ത്യക്കാരുടേത്.
ലിംഗവിവേചനമാണ് സ്ത്രീകളുടെ ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തല്‍. കുടുംബത്തില്‍ നിന്നും പങ്കാളിയില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതും കാരണമാണ്.
Adjust Story Font
16