സ്വന്തമായി ഭൂമിയില്ല, ഭാര്യയുടെ മൃതദേഹം ഒടുവില്‍ വീടിനുള്ളില്‍ സംസ്കരിച്ചു
ബീഹാറിലെ മധേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഹരിനാരായണ്‍ റിഷിദേവ് എന്നയാളാണ് ഭാര്യ സഹോഗ്യാ ദേവിയുടെ മൃതദേഹം താമസിക്കുന്ന വീടിനുള്ളില്‍ തന്നെ സംസ്‌കരിച്ചത്.
സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ഭര്‍ത്താവ് വീടിനുള്ളില്‍ സംസ്കരിച്ചു. ബീഹാറിലെ മധേപ്പൂര്‍ ജില്ലയിലാണ് സംഭവം. ഹരിനാരായണ്‍ റിഷിദേവ് എന്നയാളാണ് ഭാര്യ സഹോഗ്യാ ദേവിയുടെ മൃതദേഹം താമസിക്കുന്ന വീടിനുള്ളില്‍ തന്നെ സംസ്‌കരിച്ചത്.
ജില്ലയില്‍ പൊതു ശ്മശാന സൗകര്യം ഇല്ലാത്തതുകൊണ്ടും ഇവരുടെ സമുദായത്തിന് ശ്മശാനമില്ലാത്തതുകൊണ്ടുമാണ് മൃതദേഹം വീടിനുള്ളില്‍ സംസ്കരിക്കാന്‍ ഹരിനാരായണന്‍ നിര്‍ബന്ധിതനായത്. ദളിത് വിഭാഗത്തില്‍ തന്നെ ഏറ്റവും പിന്നോക്കര്‍ ഉള്‍പ്പെടുന്ന മഹാദളിത് വിഭാഗത്തിലെ അംഗമാണ് ഹരിനാരായണ്(40). കുമാര്‍ഖണ്ഡ് ബ്ലോക്കിന് കീഴിലുള്ള ഖേത്വഗാമ ഗ്രാമത്തിലാണ് ദിവസക്കൂലി വേതനക്കാരനായ ഹരിനാരായണ്‍ താമസിക്കുന്നത്. അതിസാരം മൂലം ഞായറാഴ്ചയാണ് ഇയാളുടെ ഭാര്യ സഹോഗ്യ ദേവി(35) മരിച്ചത്.
ഭൂമിയില്ലാത്തവര്‍ക്ക് നന്നായി ജീവിക്കാനും മരിക്കാനുമുള്ള അവസരം ഈ സമൂഹം നല്‍കുന്നില്ലെന്ന് ഹരിനാരായണന്‍ പറഞ്ഞു. എന്നെ പോലുള്ള മറ്റുള്ളവര്‍ക്ക് ഇത് സംഭവിക്കരുത്. അതുകൊണ്ട് എല്ലാ പഞ്ചായത്തിലും തന്റെ സമുദായത്തില്‍ പെട്ടവര്‍ക്ക് ശ്മശാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗക്കാര്‍ക്ക് സമാധാനമായി മരിക്കാനുള്ള അവസരം പോലുമില്ലെന്ന് മുന്‍ ഗ്രാമത്തലവനായ ബേച്ചന്‍ റിഷിദേവ് പറഞ്ഞു.
Adjust Story Font
16