Quantcast

രോ​ഗികളുടെ സുരക്ഷ കണക്കിലെടുത്ത് സാരിഡോണടക്കം 328 മരുന്നുകൾക്ക് സർക്കാർ വിലക്ക്

ഭരണഘടനയിലെ 26 എ വകുപ്പ് പ്രകാരം 349 മരുന്ന് കമ്പനികളുടെ ഉൽപാദനവും വിതരണവും നിർത്തലാക്കി 2016ൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    13 Sep 2018 9:48 AM GMT

രോ​ഗികളുടെ സുരക്ഷ കണക്കിലെടുത്ത് സാരിഡോണടക്കം 328 മരുന്നുകൾക്ക് സർക്കാർ വിലക്ക്
X

രാജ്യത്ത് പ്രചാരമുള്ള 328 ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾളുടെ ഉൽപാദനത്തിനും വിതരണത്തിനും വിലക്ക് ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വലിയ തോതിൽ പ്രചാരത്തിലുള്ള പിരമലിന്റെ സാരിഡോൺ, ആൽകം ലബോറട്ടറീസിന്റെ ടാക്സിം അടക്കമുള്ള മരുന്നുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

2000 മുതൽ 2500 കോടി വരെ വിപണി വലിപ്പമുള്ള വിവിധ കമ്പനികളുടെ ആറായിരത്തോളം എഫ്.സി.ഡി ബ്രാന്റുകളാണ് നീക്കപ്പെടുക. രണ്ടോ അതിൽ കൂടുതലോ മരുന്നുകളുടെ മിശ്രണങ്ങൾ ഒന്നാക്കി പുറത്തിറക്കുന്നതാണ് എഫ്.സി.ഡികൾ.

ഭരണഘടനയിലെ 26 എ വകുപ്പ് പ്രകാരം 349 മരുന്ന് കമ്പനികളുടെ ഉൽപാദനവും വിതരണവും നിർത്തലാക്കി 2016ൽ സുപ്രിം കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിക്കെതിരെ വിവിധ മരുന്ന് ഉൽപാദകർ പല ഹൈകോടതികളിലും സുപ്രിം കോടതിയിലും നൽകിയ ഹർജികളുടെ അടിസ്ഥാനത്തിൽ ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി എന്ന പേരിൽ ഒരു വിദഗ്ധ സമിതിയെ രൂപീകരിച്ചു. പിന്നീട്, അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 328 എഫ്.സി.ഡികളെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ സർക്കാരെത്തിയത്.

ഈ മരുന്നുകൾ അമിതോപയോഗത്തിന് കാരണമാകുമെന്നും അത് വഴി ആരോഗ്യ പരമായ പല പ്രശ്നങ്ങൾക്കും വഴി തെളിക്കുമെന്നും ഡി.ടി.എ.ബി പറയുന്നു.

TAGS :

Next Story