ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറണ്ട്
മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 2010ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറണ്ട്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 2010ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട്.
2010ല്‍ ഗോദാവരി നദിയിലെ ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ നടന്ന സമരമാണ് വാറണ്ടിന് ആധാരം. ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 15 പേരെ അറസ്റ്റ് ചെയ്ത് സെപ്തംബര്‍ 21നകം ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവ്. സമരം നടന്ന കാലത്ത് നായിഡു ഉള്‍പ്പെടെയുള്ളവരെ ജയിലിലടച്ചിരുന്നു. പിന്നീട് ഇവരെ മോചിപ്പിച്ചു. ഇതിനെതിരെ മഹാരാഷ്ട്ര സ്വദേശി നല്‍കിയ ഹരജിയിലാണ് ഇപ്പോഴത്തെ വിധി.
ചന്ദ്രബാബു നായിഡുവിനൊപ്പം ആന്ധ്രയിലെ ഇപ്പോഴത്തെ ജലവിഭവ വകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി എന്‍.ആനന്ദ് ബാബു, മുന്‍ എം.എല്‍.എ ജി.കമലാകര്‍ എന്നിവക്കെതിരെയും വാറണ്ടുണ്ട്.
ചന്ദ്രബാബു നായിഡു കോടതിയില്‍ ഹാജരാവുമെന്ന് മകനും ഐ.ടി വകുപ്പ് മന്ത്രിയുമായ എന്‍.ലോകേഷ് പറഞ്ഞു. തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കാനാണ് ചന്ദ്രബാബു നായിഡു അന്ന് സമരത്തില്‍ പങ്കെടുത്തതെന്നും അന്ന് അദ്ദേഹം ജാമ്യത്തിന് പോലും ശ്രമിച്ചില്ലെന്നും ലോകേഷ് പറഞ്ഞു.
Adjust Story Font
16