പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ മോദിക്ക് ‘പണി’ കിട്ടും; പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി രാംദേവ്
ഒരു ദേശീയ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രാംദേവ്, മോദിയെ വിമര്‍ശിച്ചത്. രൂപയുടെ മൂല്യം ഇതുപോലെ തകര്‍ന്ന മറ്റൊരു അവസരവും രാജ്യത്തുണ്ടായിട്ടില്ലെന്നും രാംദേവ് കുറ്റപ്പെടുത്തി.
ഇന്ധനവിലക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുകയറുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി യോഗ ഗുരു ബാബാ രാംദേവ്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രാംദേവ് പറഞ്ഞു. ഒരു ദേശീയ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രാംദേവ്, മോദിക്ക് താക്കീത് നല്‍കിയത്. രൂപയുടെ മൂല്യം ഇതുപോലെ തകര്‍ന്ന മറ്റൊരു അവസരവും രാജ്യത്തുണ്ടായിട്ടില്ലെന്നും രാംദേവ് കുറ്റപ്പെടുത്തി.
''പതഞ്ജലി വഴി അടുത്തിടെ 20,000 ഓളം പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. നിത്യോപയോഗ സാധനങ്ങളുടെ വില ആകാശം തൊട്ടുകഴിഞ്ഞു. സാധാരണ ജനങ്ങള്‍ വലിയ സമ്മര്‍ദമാണ് നേരിടുന്നത്. പെട്രോള്‍, ഡീസല്‍ വില കുതിച്ചുകയറുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ഒഴിവാക്കിയാല്‍ പെട്രോളും ഡീസലും 40 രൂപക്ക് വില്‍ക്കാന്‍ കഴിയും. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും കാണാനും അതേക്കുറിച്ച് സംസാരിക്കാനും മോദിക്ക് കഴിയും. വില കുറക്കണമെന്ന് മോദിക്ക് അറിയാം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. അടുത്ത ആറു മാസത്തിനകം രണ്ടര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ പതഞ്ജലി സൃഷ്ടിക്കുമെന്നും രാംദേവ് പറഞ്ഞു.
Adjust Story Font
16