2014 ല്‍ മോദിയെ വിജയിപ്പിച്ച രാഷ്ട്രീയ വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ ഇനി ജെ.ഡി.യുവില്‍
2012ല്‍ നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായിരുന്ന പ്രശാന്ത് മോദിയെ തുടര്‍ച്ചയായ മൂന്നാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയാക്കി
രാഷ്ട്രീയ വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ ഇനി മുതല്‍ ജെ.ഡി.യുവില്‍. 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ അവിശ്വസനീയ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്‍റെ വിജയത്തിന് പിന്നിലും പ്രശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജെ.ഡി.യുവിന്‍റെ കൂടെ തന്‍റെ പുതിയ രാഷ്ട്രീയ യാത്ര ആരംഭിക്കുകയാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് പൊതു ആരോഗ്യ വിദഗ്ധന്‍ കൂടിയായ പ്രശാന്ത് യു.എന്നിന് വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു. 2012ല്‍ നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായിരുന്ന പ്രശാന്ത് മോദിയെ തുടര്‍ച്ചയായ മൂന്നാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയാക്കി.
ഡാറ്റാ മൈനിംഗ് പോലുള്ള സാങ്കേതികതകള്‍ മുന്‍നിര്‍ത്തി വോട്ടര്‍മാരെക്കുറിച്ച് പഠിച്ച് അവരുടെ സ്വഭാവങ്ങള്‍ക്കനുസരിച്ചുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ പുതിയ മാനം നല്‍കുന്നതില്‍ പ്രശാന്ത് വഹിച്ച പങ്ക് വലുതായിരുന്നു. ഇത് ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റി മറിച്ചു.
2015ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു സഖ്യത്തിന് രൂപം നല്‍കിയിരുന്നു. ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് സഖ്യം 243ല്‍ 178 സീറ്റുകളും നേടി ഭരണത്തില്‍ വന്നിരുന്നു.
Adjust Story Font
16