വീണ്ടും ബാങ്ക് ലയനം; രാജ്യത്തെ 3 പൊതുമേഖല ബാങ്കുകള്‍ ഒന്നാകും

വീണ്ടും ബാങ്ക് ലയനം; രാജ്യത്തെ 3 പൊതുമേഖല ബാങ്കുകള്‍ ഒന്നാകും

നിഷ്ക്രിയ ആസ്തിയെന്നത് യു.പി.എ സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്നും, അതിനെ ഇല്ലാതാക്കി ബാങ്കിംങ് മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ നിര്‍ണ്ണായക ചുവടുവെപ്പാണ് ലയന തീരുമാനമെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു.

MediaOne Logo

Web Desk

  • Published:

    17 Sep 2018 3:07 PM

വീണ്ടും ബാങ്ക് ലയനം; രാജ്യത്തെ 3 പൊതുമേഖല ബാങ്കുകള്‍ ഒന്നാകും
X

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര തീരുമാനം

രാജ്യത്തെ മൂന്ന് പൊതുമേഖല ബാങ്കുകള്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നിവയാണ് ലയിപ്പിക്കുന്നത്. ലയനം 2019 മാര്‍ച്ച് 31 ഓടെ പൂര്‍ത്തിയാകുമെന്നും, ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതു മാറുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ലയനത്തിൽ മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. നിഷ്ക്രിയ ആസ്തിയെന്നത് യു.പി.എ സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്നും, അതിനെ ഇല്ലാതാക്കി ബാങ്കിംങ് മേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ നിര്‍ണ്ണായക ചുവടുവെപ്പാണ് ലയന തീരുമാനമെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story