മോദിയുടെ ജന്മദിനത്തില് കുഞ്ഞുങ്ങള്‍ക്ക് ബി.ജെ.പി വക സ്വര്‍ണ മോതിരം സമ്മാനം
ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൌന്ദര്രാജയാണ് കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് തമിഴ്നാട്ടിലെ നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനം. ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൌന്ദര്രാജയാണ് കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനിച്ചത്.
ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് സമ്മാനം. ചെന്നൈ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ഇന്ന് ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും സ്വര്‍ണ മോതിരം സമ്മാനിക്കുമെന്നും തമിഴിസൈ പറഞ്ഞു.
പാര്‍ട്ടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 68ആം ജന്മദിനമാണിന്ന്. സ്വന്തം മണ്ഡലമായ വരാണസിയിലാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം. പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ മോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു.
Adjust Story Font
16