കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസ്
ആദായ നികുതി വകുപ്പ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ്.
കോണ്‍ഗ്രസ് നേതാവും കര്‍ണാടക ജലസേചന മന്ത്രിയുമായ ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.കെ ശിവകുമാറും അദ്ദേഹത്തിന്റെ സഹായി എസ്.കെ ശര്‍മ്മയും വന്‍ തോതില്‍ കണക്കില്‍പ്പെടാത്ത പണം പല ഹവാല ചാനലുകളിലൂടെ കൈമാറ്റം ചെയ്തുവെന്നാണ് ആദായനികുതി വകുപ്പിന്റെ ആരോപണം. ഡി.കെ ശിവകുമാറിനെ കൂടാതെ ഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനായ ഹനുമന്തയ്യ, എന്‍.രാജേന്ദ്ര, സച്ചിന്‍ നാരായണ്‍ എന്നിവര്‍ക്കെതിരെ നികുതി വെട്ടിക്കല്‍, ഹവാല ഇടപാടുകള്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആദായ നികുതി വകുപ്പ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ്.
ശിവകുമാറിന്റെ ബിസിനസ് പങ്കാളിയാണ് സച്ചിന്‍ നാരായണനെന്നും ആദായനികുതി വകുപ്പ് പറയുന്നു. എസ്.കെ ശര്‍മ്മ ശര്‍മ്മ ബസ് ശൃംഖലയായ ട്രാന്‍സ്‌പോര്‍ട്‌സിന്റെ പ്രൊപ്പറൈറ്ററാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളുരുവിലും ഡൽഹിയിലും നടത്തിയ റെയ്ഡില്‍ ശിവകുമാറുമായി ബന്ധമുള്ള കണക്കില്‍പ്പെടാത്ത 20 കോടി രൂപ പിടിച്ചെടുത്തിരുന്നു.
കര്‍ണാടയില്‍ കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) സര്‍ക്കാര്‍ രൂപീകരണത്തിനും ബി.ജെ.പിയുടെ പതനത്തിനും ചുക്കാന്‍ പിടിച്ചത് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡി.കെ.ശിവകുമാറാണ്. എം.എല്‍.എമാരെ സുരക്ഷിത താവളത്തിലേക്കു മാറ്റിയതും തന്ത്രങ്ങള്‍ മെനഞ്ഞതും പ്രവര്‍ത്തകരുടെ ‘ഡി.കെ’യാണ്. മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖിന്റെ സര്‍ക്കാരിനെ രക്ഷിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ സംരക്ഷിച്ചത് ഡി.കെ. ശിവകുമാറായിരുന്നു. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ രാജ്യസഭാ സ്ഥാനാർഥി അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എൽ.എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടില്‍ സംരക്ഷിച്ചതും ഡികെയായിരുന്നു.
Adjust Story Font
16