ഇന്ധനവില കൂടുതലാണ്, അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമ്മതിച്ച് കേന്ദ്രഗതാഗതമന്ത്രി
സാധാരണക്കാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ പെട്രോള്‍-ഡീസല്‍ ഇറക്കുമതി തീരുവയും നികുതിനിരയ്ക്കും കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ല, ധനമന്ത്രിയാണെന്നായിരുന്നു മറുപടി.
പെട്രോള്‍ വില വര്‍ധന രാജ്യത്ത് 90 രൂപയിലേക്കെത്തിയിരിക്കയാണ്. രാജ്യത്ത് ഏറ്റവും വിലയുള്ള വസ്തുവായി ഇന്ധനം മാറിക്കഴിഞ്ഞു. കേന്ദ്രഗതാഗതമന്ത്രി വരെ വൈകിയെങ്കിലും അത് തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഇന്ധനവില വല്ലാതെ കൂടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് സമ്മതിച്ചിരിക്കുന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഢ്ഗരി.
''ഒരു കാര്യം എന്താണെന്നുവെച്ചാല്‍ ഇന്ധന വില വളരെ കൂടുന്നുണ്ട്. അതൊരു വല്ലാത്ത സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. ജനങ്ങള്‍ അതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്'' -എന്നായിരുന്നു നിതിന്‍ ഗഢ്ഗരിയുടെ പ്രസ്താവന. മുംബൈയില്‍ മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവെ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിവരത്തിന്റെ ഉറവിടം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സാധാരണക്കാര്‍ക്ക് സഹായകമാകുന്ന നിലയ്ക്ക് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി തീരുവയും നികുതി നിരയ്ക്കും കുറയ്ക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ല, ധനമന്ത്രിയാണെന്നായിരുന്നു ഗതാഗതമന്ത്രിയുടെ മറുപടി.
Adjust Story Font
16