റാഫേല്‍; പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രസ്താവനകളെ തള്ളി എച്ച്.എ.എല്‍ മുന്‍ മേധാവി
എച്ച്.എ.എല്ലിന് റാഫേല്‍ വിമാന നിര്‍മ്മാണത്തിന് ശേഷിയില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഈ വാദത്തെയാണ് മൂന്ന് മാസം മുമ്പ് വിരമിച്ച എച്ച്.എ.എല്‍ മേധാവി ടി.എസ് രാജു തള്ളിയത്.
റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനില്ലെന്ന പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രസ്താവനകളെ തള്ളി എച്ച്.എ.എല്‍ മുന്‍ മേധാവി എസ് രാജു. എച്ച്എഎല്ലിന് റാഫേല്‍ വിമാനകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ടെന്നും മോദി സര്‍ക്കാര്‍ ഇത് മറച്ചുവെച്ചെന്നും ടി.എസ് രാജു പറഞ്ഞു.
കളവുകള്‍ ഓരോന്നായി പുറത്ത് വരുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജിവക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി നുണ പ്രചാരകനും കോമാളി രാജകുമാരനുമാണെന്ന് അരുണ്‍ ജെയ്റ്റ്ലി ഫേസ്ബുക്കില്‍ കുറിച്ചു.
റാഫേല്‍ ഇടപാടില്‍ വിമാനങ്ങളുടെ നിര്‍മ്മാണ പഹ്രകാളിത്തം പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ ഏല്‍പ്പിച്ചുള്ള യുപിഎ കരാര്‍ തള്ളിയാണ് മോദി സര്‍ക്കാര്‍ പുതിയ കരാറില്‍ ഒപ്പിട്ടത്.
എച്ച്.എ.എല്ലിന് റാഫേല്‍ വിമാന നിര്‍മ്മാണത്തിന് ശേഷിയില്ലെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. ഈ വാദത്തെയാണ് മൂന്ന് മാസം മുമ്പ് വിരമിച്ച എച്ച്.എ.എല്‍ മേധാവി ടി.എസ് രാജു തള്ളിയത്.
റാഫേല്‍ അടക്കമുള്ള ന്യൂതന വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി എച്ച്.എ.എല്ലിന് ഉണ്ട്. 25 ടണ്‍ വരുന്ന സുഖോയ് വിമാനങ്ങള്‍ എച്ച്.എ.എല്‍ നിര്‍മ്മിക്കുന്നുണ്ട്. ഡസോട്ട് ഏവിയേഷന്റെ തന്നെ മിറേജ് 2000 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ 20 വര്‍ഷമായി ചെയ്യുന്നത് എച്ച്.എ.എല്‍ ആണ്. സ്വയം പര്യാപ്തമാകാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും ടി.എസ് രാജു പ്രതികരിച്ചു.
ഇടപാടുമായി ബന്ധപ്പെട്ട നുണകള്‍ ഒരോന്നായി പുറത്ത് വരികയാണെന്നും പ്രതിരോധമന്ത്രി രാജിവക്കണമെന്നും ടി.എസ് രാജുവിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇടപാട് സംബന്ധിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
അതേസമയം, കോമാളി രാജകുമാരനായ രാഹുല്‍ ഗാന്ധിയുടെ തന്ത്രം നുണ ആവര്‍ത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ഫേസ്ബുക്കില്‍ കുറിച്ചു. റാഫേലില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കോണ്‍ഗ്രസ് ഉത്തരം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
Adjust Story Font
16