Quantcast

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി കള്ളനാണ്. റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം

MediaOne Logo

Web Desk

  • Published:

    20 Sep 2018 2:10 PM GMT

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി
X

രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ സഗ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വലിയ വിജയം കോണ്‍ഗ്രസിന് കേന്ദ്രത്തിലേക്കുള്ള പാതയൊരുക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

എണ്‍പതുകളില്‍ ബോഫോഴ്‌സ് അഴിമതിക്കാലത്ത് ബി.ജെ.പി ഉയര്‍ത്തിയ രാജീവ് ഗാന്ധി കള്ളനാണ് എന്ന അതേ മുദ്രാവാക്യം രൂപമാറ്റം വരുത്തിയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ചത്. രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി കള്ളനാണ്. റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്നും അത് കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസിന് വഴിയോരുക്കുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിത സ്ഥാനാര്‍ത്ഥികള്‍ വേണം. മൊബൈലുകളില്‍ മെയ്ഡ് ഇന്‍ രാജസ്ഥാന്‍ മെയ്ഡ് ഇന്‍ ദംഗര്‍പൂര്‍ എന്ന് എഴുതി വരുന്ന ദിനത്തിനായാണ് കാത്തിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിവാസി മേഖലയായ സഗ്വാരയും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ സന്ദര്‍ശിച്ചു. ആഗസ്റ്റ് 11ന് വീണ്ടും രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജസ്ഥാനിലെത്തും. ജയ്പൂരില്‍ വാഹന റാലിയും നിശ്ചയിച്ചിട്ടുണ്ട്.

TAGS :

Next Story