പീഡനക്കേസിലെ ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോലും പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി
പീഡനക്കേസുകള്‍ മാധ്യമങ്ങള്‍ സെന്‍സേഷണലൈസ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അഭയകേന്ദ്ര പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹൈക്കോടതി മാധ്യമങ്ങള്‍ക്ക്
പീഡനക്കേസിലെ ഇരകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍പോലും സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് മാധ്യമങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. ബീഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡന പരമ്പര കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് മഥന്‍ പി ലോഗൂര്‍ അധ്യക്ഷനായ ബഞ്ച് ഇക്കാര്യം പറഞ്ഞത്.
പീഡനക്കേസുകള്‍ മാധ്യമങ്ങള്‍ സെന്‍സേഷണലൈസ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അഭയകേന്ദ്ര പീഡനവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഹൈക്കോടതി മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല കോടതി വഹിക്കും. അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16