സര്‍ജിക്കല്‍ സ്‍ട്രൈക്ക് ദിനാചരണത്തിന് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം
2016 സെപ്തംബര്‍ 28ന് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ മണ്ണിലുള്ള ഏഴ് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണമാണ് സര്‍ജിക്കല്‍ സ്‍ട്രൈക്ക്
പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്കിന്റെ വാര്‍ഷിക ദിനം ആചരിക്കാന്‍ രാജ്യത്തെ സര്‍വകലശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സി നിര്‍ദേശം. സെപ്റ്റംബര്‍ 29 സര്‍ജിക്കല്‍ സ്‍ട്രൈക്ക് ദിനമായി ആചരിക്കാനാണ് നിര്‍ദേശം. സര്‍ജിക്കല്‍ സ്‍ട്രൈക്ക് ദിനാചരണത്തോട് അനുബന്ധിച്ച് പ്രത്യേക പരേഡ്, എക്‌സിബിഷന്‍ എന്നിവ സംഘടിപ്പിക്കാനും യു.ജി.സി നിര്‍ദേശമുണ്ട്. സായുധ സേനകള്‍ക്ക് ആശംസനേര്‍ന്നുകൊണ്ട് കാര്‍ഡ് അയക്കാനും യു.ജി.സി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 29ന് സര്‍വകലാശാലകളിലെ എന്‍.സി.സി യൂണിറ്റുകള്‍ പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കണമെന്നും യു.ജി.സി നിര്‍ദേശിച്ചു.
2016 സെപ്തംബര്‍ 28ന് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ മണ്ണിലുള്ള ഏഴ് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ മിന്നലാക്രമണമാണ് സര്‍ജിക്കല്‍ സ്‍ട്രൈക്ക്. സൈന്യം ഇത്തരമൊരു ആക്രമണം നടത്തിയെന്നും നിരവധി ഭീകരരെ വധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് വെളിപ്പെടുത്തിയത്. എന്നാല്‍, അതിര്‍ത്തിയില്‍ നിന്നു നടത്തിയ വെടിവെപ്പിനെ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്നു വിളിച്ച് മാധ്യമ ശ്രദ്ധ നേടാനാണ് ഇന്ത്യാ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു പാകിസ്താന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ സൈന്യം നടത്തിയത് സര്‍ജിക്കല്‍ സ്‍ട്രൈക്ക് തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്.
Adjust Story Font
16