Quantcast

ആമസോണ്‍ വഴി ഇനി ‘പശു മൂത്രവും ചാണക സോപ്പും’; നിർമ്മാണം ആർ.എസ്.എസ് സഹകരണ സംഘം  

MediaOne Logo

Web Desk

  • Published:

    22 Sep 2018 2:10 PM

ആമസോണ്‍ വഴി ഇനി ‘പശു മൂത്രവും ചാണക സോപ്പും’; നിർമ്മാണം ആർ.എസ്.എസ് സഹകരണ സംഘം   
X

പശുവിൽ നിന്നും ചാണകത്തിൽ നിന്നും നിർമ്മിക്കുന്ന സോപ്പ്, ഫേസ്‌പാക്ക്, ഷാംപൂ, ഔഷധ മരുന്നുകൾ എന്നിവ ആമസോൺ വഴി വിൽപ്പനക്കൊരുങ്ങുകയാണ് ആർ.എസ്.എസ് സഹകരണത്തിലുള്ള സംഘം.

‘ഞങ്ങൾ ആമസോൺ ഇന്ത്യയുമായി സംസാരിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം തന്നെ ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ആമസോണിൽ കാണാം, അത് വഴി എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം’;ഘനശ്യം ഗുപ്ത പറഞ്ഞു.

രണ്ട് പതിറ്റാണ്ടോളമായി ഘനശ്യാം ഗുപ്ത ദീൻ ദയാൽ ധമ്മുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് എന്ന് ദീൻ ദയാൽ കാമധേനു ഫാർമസിയിലെ സ്ത്രീ ജീവനക്കാരി ഒരു മാധ്യമത്തോട് പറഞ്ഞു.

രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും പനിക്കും ഗനവതി, ച്യുവൻപ്രാവിശ്യം, പഞ്ചവാഗ്യ ചൂർണം പോലുള്ള ഉൽപ്പന്നങ്ങളും ഫാർമസി വഴി പുറത്തിറക്കും. ടൈലറിംഗ് യൂണിറ്റ് വഴി വിവിധ തരത്തിലുള്ള കുർത്തകളും വിൽപ്പനക്കുണ്ടാകുമെന്ന് ഗുപ്ത അറിയിച്ചു. കുർത്തകളിൽ പലതും നരേന്ദ്ര മോദിയും യോഗി ആദിത്യ നാഥും ധരിച്ച് പ്രശസ്തമാക്കിയതാവും വിൽപ്പനക്കുണ്ടാവുകയെന്നും പറഞ്ഞു.

ഇപ്പോൾ ആമസോൺ കൊറിയർ സേവനം ലഭ്യല്ലാത്തതിനാൽ ഇന്ത്യൻ പോസ്റ്റലുമായി കരാറുണ്ടാക്കിയതനുസരിച്ച് പത്ത് ദിവസത്തിനുള്ളിൽ സാധനങ്ങൾ വീട്ടിലേക്ക് ലഭ്യമാക്കുമെന്ന് ഗുപ്ത അറിയിച്ചു.

TAGS :

Next Story