പാർട്ടിയോട് അകന്നു നിൽക്കുന്ന ജാതി,മത സംഘടനകളുടെ വിശ്വാസം ആർജ്ജിക്കാൻ ഇടപെടല്‍ വേണമെന്ന് രാഹുല്‍
തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ മോദി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്ന് കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പാർട്ടിയോട് അകന്നു നിൽക്കുന്ന ജാതി മത സംഘടനകളുടെ വിശ്വാസം ആർജ്ജിക്കാൻ ക്രിയാത്മക ഇടപെടല്‍ വേണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മോദി സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്ന് കാണിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ കെ.പി.സി.സി ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ നിര്‍ദേശം.
കെ.പി.സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരാണ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിസന്ധി നേരിടുന്ന പാർട്ടിയെ ശക്തിപ്പെടുത്താൻ കൂട്ടായ ശ്രമം ആവശ്യമാണെന്ന് രാഹുല്‍ നേതാക്കളെ ഓര്‍മിപ്പിച്ചു. കന്യാസ്ത്രീ ബലാത്സംഗ കേസില്‍ നടന്ന ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിന്റെ മറവിൽ ക്രൈസ്തവ സഭയെ അവഹേളിക്കാൻ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. അനാരോഗ്യത്തെ തുടർന്ന് വർക്കിങ് പ്രസിഡന്റ് എം.ഐ ഷാനവാസ് ഡൽഹിയിൽ എത്തിയില്ല.
Adjust Story Font
16