‘പ്രധാനമന്ത്രി കള്ളനാണെന്ന് മറ്റൊരു രാഷ്ട്രത്തലവന്‍ പറയുന്നത് ചരിത്രത്തില്‍ ആദ്യം’ റാഫേലില്‍ ആഞ്ഞടിച്ച് രാഹുല്‍
ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാക്കുകയാണ് പ്രതിപക്ഷം. മോദി ഇന്ത്യയെ വഞ്ചിച്ചെന്ന് ട്വിറ്ററിലൂടെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും ആരോപിച്ചു.
റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. ഒലോങിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി കള്ളനാണെന്ന് മറ്റൊരു രാഷ്ട്രത്തലവന്‍ പറയുന്നത്. 30,000 കോടിയാണ് അനിൽ അംബാനിക്ക് മോദി ഈ അഴിമതിയിലൂടെ നേടിക്കൊടുത്തത്. ആരെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം, മീഡിയാ പാർട്ടെന്ന ഫ്രഞ്ച് പോർട്ടലിനോടായിരുന്നു ഫ്രഞ്ച് മുൻ പ്രസിഡൻറ് ഫ്രാൻസോ ഒലാങിന്റെ വെളിപ്പെടുത്തൽ. കരാറിൽ അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യൻ സർക്കാർ പറഞ്ഞിട്ടാണ് എന്നായിരുന്നു ഒലാങ് പറഞ്ഞത്. ഇക്കാര്യം കേന്ദ്ര സർക്കാരും ഫ്രാൻസ് പ്രതിരോധ മന്ത്രാലയവും തള്ളിയെങ്കിലും ഇതുവരെ ഒലാങ് മാറ്റിപ്പറഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമാക്കുകയാണ് പ്രതിപക്ഷം. മോദി ഇന്ത്യയെ വഞ്ചിച്ചെന്ന് ട്വിറ്ററിലൂടെ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നും ആരോപിച്ചു. റഫേലിൽ വൈകീട്ട് കൂടുതൽ തെളിവ് പുറത്ത് വിട്ടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ആരോപണ ങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
റഫേൽ കരാറിലുൾപ്പെട്ട ഫ്രഞ്ച് വ്യോമയാന കമ്പനിയായ ഡസോൾട്ടിന്, അവരുടെ വാണിജ്യ പങ്കാളിയെ തെരെഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്ന് ഫ്രാന്‍സ് സര്‍ക്കാർ വിശദീകരിച്ചു. ഇക്കാര്യം ശരിവച്ച് ഡസോൾട്ടും പ്രസ്താവനയിറക്കി. ഇവ ചൂണ്ടിക്കാട്ടിയാകും പ്രതിപക്ഷ ആരോപണങ്ങളെ ഇനി ബി.ജെ.പി പ്രതിരോധിക്കുക.
Adjust Story Font
16