Quantcast

പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാനും തന്നെ നിശബ്ദനാക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്ന് വി എല്‍ സോളങ്കി

സൊഹ്റാബുദ്ധീന്‍ വ്യാജഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ അന്വേഷണഉദ്യോഗസ്ഥനായിരുന്ന വി.എല്‍ സോളങ്കി. സോളങ്കി കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു

MediaOne Logo

Web Desk

  • Published:

    22 Sep 2018 2:53 AM GMT

പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കാനും തന്നെ നിശബ്ദനാക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്ന് വി എല്‍ സോളങ്കി
X

സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വി എല്‍ സോളങ്കി. തന്നെ നിശബ്ദനാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേസിലെ പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് കിട്ടാന്‍ സര്‍ക്കാരും പോലീസും ഏതറ്റം വരെയും പോകുമെന്നും സോളങ്കി പറഞ്ഞു. തനിക്ക് അനുവദിച്ച സുരക്ഷ ഏര്‍പ്പെടുത്താതെ കോടതിയില്‍ ഹാജരാകാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും സോളങ്കി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസ് അന്വേഷിച്ച വസന്ത് ലാല്‍ജി സോളങ്കി കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെന്നതാണ് ആരോപണം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ഇന്നലെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ സോളങ്കിക്ക് കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശം പ്രകാരം 2009 മുതല്‍ സോളങ്കിക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പെട്ടന്ന് പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. സിറ്റിങ് ജഡ്ജി കൊല്ലപ്പെടാമെങ്കില്‍ താന്‍ വെറുമൊരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണെന്നും ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ ചൂണ്ടിക്കാട്ടി സോളാങ്കി പറഞ്ഞു.

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലിലെ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് കിട്ടാന്‍ സര്‍ക്കാരും പോലീസും ഏത് അറ്റം വരെയും പോകുമെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ സുരക്ഷയിലും കുടുംബത്തിന്‍റെ സുരക്ഷയിലും ആശങ്ക രേഖപ്പെടുത്തി സോളങ്കി ഇതിനോടകം സുപ്രീംകോടതിക്കും പോലീസ് മേധാവിക്കുമെല്ലാം കത്തുകള്‍ അയച്ചിട്ടുണ്ട്. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവരെ ബോംബെ ഹൈക്കോടതി കേസില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

TAGS :

Next Story