Quantcast

#മേരാ_പി.എം._ചോര്‍_ഹെ; ട്വിറ്ററില്‍ മോദിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിന്‍

കൈകളില്‍ മേരാ പി.എം ചോര്‍ ഹെ എന്നെഴുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പലരുടെയും പ്രതിഷേധം. ദേശീയ തലത്തില്‍ തുടക്കമിട്ട ക്യാമ്പയിന്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Sep 2018 4:28 PM GMT

#മേരാ_പി.എം._ചോര്‍_ഹെ; ട്വിറ്ററില്‍ മോദിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിന്‍
X

റാഫേല്‍ യുദ്ധവിമാന ഇടപാടിലെ കേന്ദ്ര നിലപാടിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തം. മേരാ പി.എം.ചോര്‍ ഹെ(#എന്റെ_പി.എം_കള്ളനാണ്) എന്ന പേരിലാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ക്യാമ്പയിന്‍. റാഫേല്‍ ഇടപാട് കരാര്‍ റിലയന്‍സിന് നല്‍കണമെന്ന് മോദി പറഞ്ഞതായുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാജ്യത്തെ കാവല്‍ക്കാരനായ പ്രധാനമന്ത്രി കള്ളനാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രി കള്ളനാണെന്ന് മറ്റൊപു രാഷ്ട്രത്തലവന്‍ പറയുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും അദ്ദേഹം പറ‍ഞ്ഞു. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ ഇടങ്ങളില്‍ മേരാ പി.എം ചോര്‍ ഹെ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

കൈകളില്‍ മേരാ പി.എം ചോര്‍ ഹെ എന്നെഴുതി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പലരും രംഗത്തെത്തിയിരിക്കുന്നത്. ദേശീയ തലത്തില്‍ തുടക്കമിട്ട ഹാഷ്ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

TAGS :

Next Story