Quantcast

ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് അമിത് ഷാ

ഗോവയിലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Published:

    23 Sep 2018 12:15 PM GMT

ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ തുടരുമെന്ന് അമിത് ഷാ
X

ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ തുടരുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. പരീക്കര്‍ തുടരുമെങ്കിലും മന്ത്രിസഭ അഴിച്ചുപണിയുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അമിത് ഷായുടെ പ്രഖ്യാപനം.

മനോഹര്‍ പരീക്കറെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. നാല്‍പത് അംഗ നിയമസഭയില്‍ 16 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 14 സീറ്റു മാത്രമാണുള്ളത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോവമന്തക്ക് പാര്‍ട്ടി, എന്‍.സി.പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഗോവ, മുംബൈ, ന്യുയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം പരീക്കര്‍ ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്.

TAGS :

Next Story