Quantcast

ലക്ഷ്യം മോദിയെ താഴെയിറക്കല്‍‍; പാക് മന്ത്രിമാര്‍ രാഹുലിനായി കാമ്പയിന്‍ തുടങ്ങിയെന്നും ബി.ജെ.പി  

റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രാഹുല്‍ ട്വിറ്ററില്‍‌ ഉന്നയിച്ച വിമര്‍ശനം പാക് മന്ത്രി ഫവാദ് ഹുസൈന്‍ ഏറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് സമ്പിത് പാട്രയുടെ വിമര്‍ശനം.

MediaOne Logo

Web Desk

  • Published:

    24 Sep 2018 1:09 PM GMT

ലക്ഷ്യം മോദിയെ താഴെയിറക്കല്‍‍; പാക് മന്ത്രിമാര്‍ രാഹുലിനായി കാമ്പയിന്‍ തുടങ്ങിയെന്നും ബി.ജെ.പി  
X

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസും പാകിസ്താനും കൈകോര്‍ത്തിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സമ്പിത് പാട്ര. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പാക് മന്ത്രിമാര്‍ കാമ്പയിന്‍ തുടങ്ങിയെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു. റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രാഹുല്‍ ട്വിറ്ററില്‍‌ ഉന്നയിച്ച വിമര്‍ശനം പാക് മന്ത്രി ഫവാദ് ഹുസൈന്‍ ഏറ്റെടുത്തത് ചൂണ്ടിക്കാട്ടിയാണ് സമ്പിത് പാട്രയുടെ വിമര്‍ശനം.

റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയെന്ന ഫ്രഞ്ച് മുന്‍പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് വിവാദം ചൂടുപിടിച്ചത്. പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് മേല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. മോദി ജവാന്മാരുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചെന്നും ഇന്ത്യയുടെ ആത്മാവിനെ വഞ്ചിച്ചെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് പാക് മന്ത്രി ഏറ്റെടുത്തതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.

പാകിസ്താനും കോണ്‍ഗ്രസും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം. ഇരുകൂട്ടരുടെയും ലക്ഷ്യം മോദിയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കുക എന്നതാണെന്നും സമ്പിത് പാട്ര ആരോപിച്ചു.

TAGS :

Next Story