Quantcast

രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കേസില്‍ വീരപ്പന്‍ ഉള്‍പ്പെടെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ജീവിച്ചിരിക്കുന്ന ഒന്‍പത് പേരെയും കോടതി വെറുതെവിട്ടു.

MediaOne Logo

Web Desk

  • Published:

    25 Sep 2018 9:13 AM GMT

രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടിക്കൊണ്ടുപോയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
X

കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിനെ വീരപ്പനും സംഘവും തട്ടികൊണ്ടുപോയ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു. കേസില്‍ വീരപ്പന്‍ ഉള്‍പ്പെടെ 14 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ജീവിച്ചിരിക്കുന്ന ഒന്‍പത് പേരെയും കോടതി വെറുതെവിട്ടു.

18 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് വിധി. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഗോബിചെട്ടിപ്പാളയത്തെ ജില്ലാകോടതി നിരീക്ഷിച്ചു.

2000 ജൂലൈ 30നാണ് രാജ്കുമാറിനെ വീരപ്പനും കൂട്ടരും തട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിലെ ഫാംഹൌസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജ്കുമാറിനെ 108 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചിപ്പിച്ചത്. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളെ ഏറെ ആശങ്കയിലാക്കിയ സംഭവമായിരുന്നു ഇത്. രാജ്കുമാറിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇരുസര്‍ക്കാരുകളും പൊലീസ് നടപടി ഒഴിവാക്കി. ഒടുവില്‍ മോചനദ്രവ്യമായി വന്‍തുക നല്‍കിയാണ് മോചനം സാധ്യമായതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചു.

2004ലാണ് വീരപ്പന്‍ തമിഴ്നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. രാജ്കുമാര്‍ 2006 ഏപ്രിലില്‍ അന്തരിച്ചു.

TAGS :

Next Story