Quantcast

‘ബി.ജെ.പി കരുതിയിരുന്നോളൂ... റഫാല്‍ തുടക്കം മാത്രം, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നു’

റഫാലില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോര് തുടരുകയാണ്. വിവാദ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഒരു തുടക്കം മാത്രമാണ്.

MediaOne Logo

Web Desk

  • Published:

    25 Sep 2018 11:02 AM GMT

‘ബി.ജെ.പി കരുതിയിരുന്നോളൂ... റഫാല്‍ തുടക്കം മാത്രം, കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുന്നു’
X

റഫാലില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് തുടക്കം മാത്രമാണെന്നും, വരും മാസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നടത്തിയ കുറ്റകൃത്യങ്ങളെ തുറന്ന് കാട്ടുമെന്നും രാഹുല്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണ് നെഹ്റു കുടുംബമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം, ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്.

റഫാലില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക് പോര് തുടരുകയാണ്. വിവാദ ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഒരു തുടക്കം മാത്രമാണ്. വരും മാസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും. റഫാലിന് പുറമെ, വിജയ് മല്യ കേസിലും, നോട്ട് നിരോധത്തിലും, ജി.എസ്.ടിയിലും കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും നടത്തിയ കൃത്യ വിലോപങ്ങള്‍ പുറത്ത് കൊണ്ട് വരുമെന്നും അമേത്തിയില്‍ കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തില്‍ രാഹുല്‍ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിക്കെതിരായ രാഹുലിന്റെ പരാമര്‍ശങ്ങളെക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അവഹേളിച്ചിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണ് നെഹ്റു കുടുംബമെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധി പാകിസ്താന്റെ സ്വാധീന വലയത്തിലാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. അതിനിടെ റഫാല്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവകുയാണ്. ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്താനുള്ള ആലോചനയും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

TAGS :

Next Story