ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം ചുമത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാനാകില്ലെന്ന് സുപ്രിം കോടതി
രാഷ്ട്രീയത്തിലെ ക്രിമിനല്‍ വത്ക്കരണം ഇല്ലാതാക്കാന്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്
ഗുരുതര ക്രിമനല്‍ കേസിലുള്‍പ്പെട്ടവര്‍ ജനപ്രതിനിധികളാകുന്നത് തടയുന്നതില്‍ തീരുമാനം പാര്‍ലമെന്റിന് വിട്ട് സുപ്രീം കോടതി. ഇതിനായി നിയമനിര്‍മാണം വേണം. അക്കാര്യം പാര്‍ലമെന്‍റ് പരിഗണിക്കണെന്ന് കോടതി പറഞ്ഞു. ഗുരുതര കേസില്‍ കുറ്റപത്രം ചുമത്തപ്പെട്ട സ്ഥാനാര്‍ത്ഥികളെ നിലവില്‍ അയോഗ്യരാക്കാനാകില്ലെന്നും അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു.
കൊലപാതകം ,പീഡനം അടക്കമുള്ള കേസുകളില്‍ കുറ്റവാളികളെ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്ന് അയോഗ്യരാക്കണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നത് നിലവില്‍ വിലക്കാനാകില്ല. ഇതിനായി ജനപ്രാധിനിത്യ നിയമത്തില്‍ മാറ്റം വരുത്താന്‍ കോടതിക്ക് ആകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടന ബഞ്ച് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ രംഗത്തെ ക്രിമനല്‍വല്‍ക്കരണം ഗൌരവമുള്ള വിഷയമാണെന്ന് വിലയിരുത്തി. ഇത്തരമാളുകള്‍ ജനപ്രധിതികള്‍ ആകരുത്. അതാണ് പൊതുജന വികാരം. അതിനാല്‍ ഈ വിഷയത്തില്‍ നിയമം കൊണ്ട് വരണം. പാര്‍ലമെന്‍റ് ഇക്കാര്യം പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചില സുപ്രധാന നിര്‍ദേശങ്ങളും കോടതി നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ കേസ് വിവരങ്ങള്‍ സത്യാവാങ് മൂലത്തില്‍ പറയണം. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി സൌകര്യമൊരുക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം സ്ഥാനര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ വെബ്സൈറ്റിലും മാധ്യമങ്ങളം പ്രസിദ്ധീകരിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
Adjust Story Font
16