ആധാര്‍ ബില്ലിനെ പണബില്ലാക്കിയതിന് പിന്നില്‍
ഖജനാവിലേക്കുള്ള പണത്തിന്റ വരവിലും പോക്കിലും മാറ്റംവരുത്തുന്ന നിര്‍ദേശങ്ങള്‍ പണബില്ലായാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്.
ആധാര്‍ ബില്‍ പണബില്ലായി പാര്‍ലെമന്റില്‍ കൊണ്ടുവന്നത് ഭരണഘടനാ വഞ്ചനയാണെന്നായിരുന്നു സുപ്രീംകോടതി നടത്തിയ പരാമര്‍ശം. ആധാര്‍ ബില്ലിന് പണബില്‍ സ്വഭാവം നല്‍കുകത് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ കണ്ട ഉപായമായിരുന്നു. ഖജനാവിലേക്ക് പണം വരുകയോ പോവുകയോ ചെയ്യുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബില്ലിനെയാണ് പൊതുവെ പണബില്‍ (മണി ബില്‍) എന്നു പറയുന്നത്. ആധാറിനെ ഇത്തരത്തില്‍ പണവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നിരിെക്കത്തന്നെ പണബില്ലായി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഖജനാവിലേക്കുള്ള പണത്തിന്റ വരവിലും പോക്കിലും മാറ്റംവരുത്തുന്ന നിര്‍ദേശങ്ങള്‍ പണബില്ലായാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. നികുതി ഈടാക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന ബില്‍ പണബില്ലാണ്. സര്‍ക്കാര്‍ വായ്പ വാങ്ങുന്നത് നിയന്ത്രിക്കാനുള്ള നിര്‍ദേശമുള്ള ബില്ലും പണബില്‍ തന്നെ. എന്നാല്‍, ഏതെങ്കിലും സേവനങ്ങള്‍ക്കുള്ള ഫീസ്, ലൈസന്‍സ് ഫീസ്, പിഴ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും പണബില്‍ അല്ല.
എന്താണ് പണബില്‍?
പണബില്ലും (മണി ബില്‍) ധനബില്ലും (ഫിനാന്‍സ് ബില്‍) തമ്മില്‍ വ്യത്യാസമുണ്ട്. പൊതുവായ അര്‍ഥത്തില്‍ വരവും ചെലവുമായി ബന്ധപ്പെട്ടതാണ് ധനബില്‍. ബജറ്റിന്റെ ഭാഗമായുള്ള ധനാഭ്യര്‍ഥനകള്‍ ഉദാഹരണം. പ്രത്യേക ഇനത്തില്‍പെട്ട ധനബില്ലാണ് പണബില്‍. എല്ലാ പണബില്ലും ധനബില്ലാണ്. എന്നാല്‍ എല്ലാ ധനബില്ലും പണബില്‍ അല്ല.
പണബില്‍ ലോക്‌സഭയില്‍ ആദ്യം അവതരിപ്പിക്കണമെന്നാണ് വ്യവസ്ഥ. പണബില്ലാണോ അല്ലയോ എന്ന് തര്‍ക്കമുണ്ടായാല്‍ അന്തിമ തീരുമാനം ലോക്‌സഭ സ്പീക്കറാണ് എടുക്കേണ്ടത്. ഒരു ബില്‍ പണബില്ലാണ് എന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയാല്‍ പിന്നെ മറുചോദ്യമില്ല. ആധാര്‍ ബില്‍ പണബില്ലാണ് എന്നാണ് അവതരണവേളയില്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എടുത്ത നിലപാട്. എന്നാല്‍, സ്പീക്കറുടെ തീരുമാനത്തിലെ ശരികേട് സുപ്രീംകോടതി ഇപ്പോള്‍ എടുത്തുകാട്ടുന്നു. പണബില്‍ സംബന്ധിച്ച സ്പീക്കറുടെ തീരുമാനം ഭാവിയില്‍ കോടതിയില്‍ ചോദ്യംചെയ്യാമെന്ന സ്ഥിതി കൂടിയാണ് ഇതുവഴി ഉണ്ടായത്.
എന്നാല്‍, സ്പീക്കറുടെ തീരുമാനത്തിലെ ശരികേട് സുപ്രീംകോടതി എടുത്തുകാട്ടി. പണബില്‍ സംബന്ധിച്ച സ്പീക്കറുടെ തീരുമാനം ഭാവിയില്‍ കോടതിയില്‍ ചോദ്യംചെയ്യാമെന്ന സ്ഥിതി കൂടിയാണ് ഇതുവഴി ഉണ്ടായത്.
ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന പണബില്‍ പാസായില്ലെങ്കില്‍ ഏതു സര്‍ക്കാറിനും രാജിവെക്കേണ്ടിവരും. രാജ്യസഭക്കാകെട്ട, പണബില്‍ പാസാക്കാതെ തടഞ്ഞുവെക്കാന്‍ കഴിയില്ല. 14 ദിവസത്തിനകം ലോക്‌സഭയിലേക്ക് തിരിച്ചയക്കണം. ഇല്ലെങ്കില്‍ പാസായതായി കണക്കാക്കും. മറ്റേതു ബില്ലിനും രണ്ടു സഭയുടെയും അനുമതിവേണം. പണബില്ലില്‍ രാജ്യസഭക്ക് ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കാം. അത് ലോക്‌സഭക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ആധാര്‍ ബില്ലില്‍ രാജ്യസഭ നിര്‍ദേശിച്ച ഭേദഗതി ലോക്‌സഭ തള്ളിക്കളഞ്ഞു.
Adjust Story Font
16