Quantcast

ഗൗരി ലങ്കേഷ് വധം; പോലീസ് തങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് പ്രതികള്‍

വലതുപക്ഷ ഹിന്ദു തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുത്തിരുന്ന ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് 12 പെരെയാണ് പ്രത്യേക അന്വേഷണ സംഘം(SIT) അറസ്റ്റ് ചെയ്തിരുന്നത്

MediaOne Logo

Web Desk

  • Published:

    29 Sep 2018 7:16 PM GMT

ഗൗരി ലങ്കേഷ് വധം; പോലീസ് തങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് പ്രതികള്‍
X

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ അന്വേഷണ സംഘത്തിനെതിരെ കോടതിയില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ച് പ്രതികള്‍. പോലീസ് തങ്ങളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നാണ് പ്രതികളില്‍ രണ്ടു പേര്‍ കോടതിയില്‍ പറഞ്ഞത്.

ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് 12 പെരെയാണ് പ്രത്യേക അന്വേഷണ സംഘം(SIT) അറസ്റ്റ് ചെയ്തിരുന്നത്. വധത്തിനു പിന്നില്‍ തങ്ങളാണെന്ന് സമ്മതിക്കുന്നതിന് പ്രത്യേക അന്വഷണ സംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് പ്രതികളിലൊരാളായ പരശുറാം കോടതിയില്‍ പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ മനോഹര്‍ എടാവെയും കൊലപാതകത്തില്‍ തനിക്കു പങ്കൊന്നുമില്ലെന്ന് അറിയിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയാണ് പോലീസ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് മനോഹര്‍ കോടതിയില്‍ പറഞ്ഞത്.

വലതുപക്ഷ ഹിന്ദു തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുത്തിരുന്ന ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ 2017 സെപ്തംബര്‍ അഞ്ചിന് അവരുടെ ബാംഗ്ലൂരിലെ വസതിയില്‍ അജ്ഞാതര്‍ വടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

TAGS :

Next Story