Quantcast

ഹൈദരാബാദ് സർവകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍  ഇത്തവണ ത്രികോണ മത്സരം 

ദലിത്-ബഹുജന്‍-ന്യൂനപക്ഷ സഖ്യമായ യു.ഡി.എയും, എ.ബി.വി.പി-ഓ.ബി.സി.എഫ്-സേവാലാല്‍ ദള്‍ സഖ്യവും, ഒറ്റയ്ക്ക് മത്സരിക്കുന്ന എസ്.എഫ്.എെയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഇത്തവണ ക്യാമ്പസ് സാക്ഷിയാകുന്നത്

MediaOne Logo

Web Desk

  • Published:

    30 Sep 2018 11:30 AM GMT

ഹൈദരാബാദ് സർവകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍  ഇത്തവണ ത്രികോണ മത്സരം 
X

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഈ വര്‍ഷത്തെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി സഖ്യത്തിനെതിരെ ദളിത്-ബഹുജൻ-മുസ്‌ലിം വിശാല സഖ്യം ഒരുമിച്ച് മത്സരിക്കുന്നു. എ.എസ്.എ, ബി.എസ്.എഫ്, ഡി.എസ്.യു, എം.എസ്.എഫ്, എൻ.എസ്.യു.ഐ, എസ്.ഐ.ഒ, ടി.എസ്.എഫ് എന്നീ സംഘടനകള്‍ ഒരുമിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക്‌ അലയൻസ് (യു.ഡി.എ) എന്ന പേരിലാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന കക്ഷിയായ എസ്.എഫ്.ഐ ഒറ്റക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

പ്രസിഡന്‍റ്, വെെസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള ആറ് പ്രധാന പാനലുകളിലേക്കും, ജി.എസ് കാഷ്, വിവിധ ഡിപ്പാര്‍ട്ടുമെന്റ് ബോര്‍ഡുകളിലേക്കുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ദലിത്-ബഹുജന്‍-ന്യൂനപക്ഷ സഖ്യമായ യു.ഡി.എയും, എ.ബി.വി.പി-ഓ.ബി.സി.എഫ്-സേവാലാല്‍ ദള്‍ പാര്‍ട്ടികളുടെ വലതുപക്ഷ സഖ്യവും, ഒറ്റയ്ക്ക് മത്സരിക്കുന്ന എസ്.എഫ്.എെയും തമ്മില്‍ ത്രികോണ മത്സരത്തിനാണ് ഇത്തവണ ക്യാമ്പസ് സാക്ഷിയാകുന്നത്.

അതിനിടെ, എസ്.എഫ്.എെ പ്രസിഡന്റ് സ്ഥാനാര്‍ത്തിയുടെ എഫ്.ബി പ്രൊഫെെലില്‍ ആര്‍.എസ്.എസ് സഹയാത്രികനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ആരോപണം തള്ളിയ എസ്.എഫ്.എെ, ഇത് മുമ്പൊരിക്കല്‍ ചെയ്തത് പിന്നീട് തിരുത്താന്‍ വിട്ടു പോയതാണെന്നും, ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിശദീകരണ കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മുന്നണിയിൽ നിന്നിരുന്ന എസ്.എഫ്.ഐ ഇപ്രാവശ്യം വിശാല സഖ്യത്തില്‍ നിന്നു മാറി ഒറ്റക്ക് മത്സരിക്കുന്നത് ആത്മഹത്യപരമായ തീരുമാനമാനമെന്നാണ് സർവകലാശാലയിലെ വിദ്യാർത്ഥി സമൂഹം പങ്കുവെക്കുന്ന പൊതുവികാരം.

ഒക്ടോബര്‍ അഞ്ചിനാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story