Quantcast

അലിഗഡില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിന് പൊലീസിന്റെയും സംഘപരിവാറിന്റെയും ഭീഷണി

അലിഗഡിലെ ഹര്‍ദ്ഗഞ്ചില്‍ ഈ മാസം 20ന് മാധ്യമ ക്യാമറകളെ സാക്ഷിയാക്കി പോലീസ് നടത്തിയ ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നൗഷാദ് മുസ്തഖീം എന്നിവരുടെ കുടുംബമാണ് നീതി തേടി ഡല്‍ഹിയില്‍ എത്തിയത്.

MediaOne Logo

Web Desk

  • Published:

    30 Sep 2018 5:42 AM GMT

അലിഗഡില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിന് പൊലീസിന്റെയും സംഘപരിവാറിന്റെയും ഭീഷണി
X

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിന് പൊലീസിന്റെയും സംഘപരിവാറിന്റെയും ഭീഷണി. പുറംലോകവുമായി ബന്ധപ്പെടാന്‍ പോലീസ് അനുവദിക്കാത്തതിനാല്‍ രണ്ട് ദിവസം പട്ടിണി കിടക്കേണ്ടിവന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ഥലത്തെത്തിയ വസ്തുത അന്വേഷണ സംഘത്തിന് നേരെ പോലീസ് ഒത്താശയോടെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ച് വിട്ടു.

അലിഗഡിലെ ഹര്‍ദ്ഗഞ്ചില്‍ ഈ മാസം 20ന് മാധ്യമ ക്യാമറകളെ സാക്ഷിയാക്കി പോലീസ് നടത്തിയ ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നൗഷാദ് മുസ്തഖീം എന്നിവരുടെ കുടുംബമാണ് നീതി തേടി ഡല്‍ഹിയില്‍ എത്തിയത്. യുവാക്കള്‍ കൊലക്കേസ് പ്രതികളാണ് എന്നാണ് പോലീസ് ഭാഷ്യം. പക്ഷേ നാല് ദിവസം മുന്നേ കസ്റ്റഡിയിലെടുത്ത് കള്ളക്കേസ് ചുമത്തി കൊന്നതാണെന്ന് വീട്ടുകാര്‍ പറയുന്നു.

ആധാര്‍ അടക്കം എല്ലാ രേഖകളും പോലീസ് പിടിച്ചെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നില്ല. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. പുറത്തിറങ്ങാനോ മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി. യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വസ്തുത അന്വേഷണ സംഘത്തോടൊപ്പമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ഗ്രാമത്തില്‍ വച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പോലീസ് ഒത്താശയോടെ തങ്ങളെയും അക്രമിച്ചെന്ന് സംഘം വെളിപ്പെടുത്തി.

വ്യാജ ഏറ്റുമുട്ടലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കാനൊരുങ്ങുകയാണ് വസ്തുത അന്വേഷണ സംഘം.

TAGS :

Next Story