രാഷ്ട്രപിതാവിന് 150 വയസ്സ്: രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുമായി രാജ്യം
2018 ഒക്ടോബര്‍ 2 മുതല്‍ 2020 ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷപരിപാടികളാണ് 150 ആമത് ജന്മവാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150- ആമത് ജന്മവാര്‍ഷികമാണ് ഇന്ന്. രണ്ട് വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിച്ചിരിക്കുന്നത്.
2018 ഒക്ടോബര്‍ 2 മുതല്‍ 2020 ഒക്ടോബര്‍ 2 വരെ നീളുന്ന ആഘോഷപരിപാടികളാണ് 150 ആമത് ജന്മവാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ദേശീയ സമിതിയാണ് ആഘോഷപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കമ്മിറ്റിയില്‍ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ മറ്റ് പ്രമുഖര്‍ എന്നിവരും അംഗങ്ങളായി നിലവില്‍ ഉണ്ട്.
ആഘോഷത്തിന്‍റെ ഭാഗമായി ആരംഭിച്ച ശുചീകരണ പരിപാടിയായ സ്വച്ഛതാ ഹി സേവ ഇന്ന് അവസാനിക്കും. രാജ്യത്തെ ആഘോഷങ്ങള്‍ക്ക് പുറമെ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 150 ആമത് ജന്‍മവാര്‍ഷികത്തില്‍ പ്രത്യേക ലോഗോയും വെബ്സൈറ്റും നേരത്തെ പുറത്ത് ഇറക്കിയിരുന്നു. മറ്റ് സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ ഒരു വര്‍ഷം നീളുന്ന സൈക്കിള്‍ റിലേയും ഈ മാസം പകുതിയോടെ ആരംഭിക്കുന്നുണ്ട്.
അതേസമയം ആഘോഷം കണക്കിലെടുത്ത് വിവിധ വിഭാഗം തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളും ശിക്ഷാ ഇളവ് നടപ്പാക്കും
Adjust Story Font
16