Quantcast

ആർ.എസ്.എസ് വേദിയിൽ മുഖ്യാതിഥിയായി നൊബേൽ അവാർഡ് ജേതാവ് കൈലാഷ് സത്യാർത്ഥി

MediaOne Logo

Web Desk

  • Published:

    2 Oct 2018 2:52 PM

ആർ.എസ്.എസ് വേദിയിൽ മുഖ്യാതിഥിയായി നൊബേൽ അവാർഡ് ജേതാവ് കൈലാഷ് സത്യാർത്ഥി
X

സമാധാനത്തിനുള്ള നൊബേൽ അവാർഡ് കരസ്ഥമാക്കിയ കൈലാഷ് സത്യാർത്ഥി വിജയദശമി ദിനത്തിൽ ആർ.എസ്.എസ് വേദിയിൽ മുഖ്യാതിഥിയായി വരുന്നു. ആർ.എസ്.എസ് നാഗ്പൂരിൽ നടത്തുന്ന പരിപാടിയിലാകും കൈലാഷ് സത്യാർത്ഥി മുഖ്യാതിഥിയായി പങ്കെടുക്കുക.

ദസറയുടെ ഒരു ദിവസം മുൻപായിരിക്കും നാഗ്പൂരിൽ പരിപാടി നടക്കുക. ആർ.എസ്.എസ് വാർഷിക വിജയദശമി ദിനം സംഘിന്റെ സ്ഥാപകദിനം കൂടിയായാണ് ആഘോഷിക്കാറ്. 1925 വിജയദശമി ദിനത്തിലാണ് സംഘ് സ്ഥാപിതമായത്.

കഴിഞ്ഞ വർഷം ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് ആയിരുന്നു പ്രവർത്തകരെ അഭിസംബോധനം ചെയ്തത്. ഗോ രക്ഷയും കശ്മീരിലെ തീവ്രവാദവുമായിരുന്നു ഭാഗവത് മുഖ്യമായും പ്രസംഗത്തിൽ സംസാരിച്ചത്. നിർമൽ രാജ് മഹാരാജ് ആയിരുന്നു കഴിഞ്ഞ വർഷത്തെ മുഖ്യാതിഥി.

TAGS :

Next Story