Quantcast

കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ദിവ്യ സ്പന്ദന  

ട്വിറ്ററിൽ നിന്നും കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ ചാർജ് എന്ന ബയോ നീക്കം ചെയ്തതിനെ തുടർന്നായിരുന്നു ദിവ്യ രാജിവെച്ചെന്ന വാർത്ത പരന്നത്.

MediaOne Logo

Web Desk

  • Published:

    4 Oct 2018 7:36 AM GMT

കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് ദിവ്യ സ്പന്ദന  
X

കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ചെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ദിവ്യ സ്പന്ദന. സോഷ്യൽ മീഡിയ സ്ഥാനത്ത് നിന്നും രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നെന്നായിരുന്നു വാർത്ത. ആ വാർത്ത വാസ്തവ വിരുദ്ധമാണെന്നാണ് ദിവ്യ പറയുന്നത്, ട്വിറ്ററിൽ നിന്നും കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻ ചാർജ് എന്ന ബയോ നീക്കം ചെയ്തതിനെ തുടർന്നായിരുന്നു ദിവ്യ രാജിവെച്ചെന്ന വാർത്ത പരന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യു.പി പൊലീസ് കേസെടുത്തത്. ഇതിന് പുറകെ വീണ്ടും മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ രംഗത്തുവരുകയും ചെയ്തിരുന്നു.

TAGS :

Next Story