550 കോടി നല്‍കാതെ പറ്റിച്ചു; അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്ന് എറിക്സണ്‍ സുപ്രീംകോടതിയില്‍
അനില്‍ അംബാനി ഗ്രൂപ്പിന് രാജ്യത്തെ നിയമങ്ങളോട് ഒരു ബഹുമാനവുമില്ല. അവര്‍ നിയമനടപടികള്‍ അട്ടിമറിക്കുകയാണെ്ന്ന് എറിക്സണ്‍ ഹരജിയില്‍ പറയുന്നു.
റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി നാടുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണിന്റെ ഹര്‍ജി. തങ്ങള്‍ക്ക് തരാനുള്ള 550 കോടി രൂപ അടയ്ക്കുന്നതില്‍ അനില്‍ അംബാനി വീഴ്ച വരുത്തിയെന്നാണ് പരാതി.
അനില്‍ അംബാനി ഗ്രൂപ്പ് എറിക്സണ് നല്‍കാനുണ്ടായിരുന്നത് 1600 കോടി രൂപയാണ്. ഇത് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് 550 കോടിയാക്കി കുറച്ചു. സെപ്തംബര്‍ 30നകം പണം നല്‍കാം എന്നാണ് അനില്‍ അംബാനിയുടെ കമ്പനി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്.
"അനില്‍ അംബാനി ഗ്രൂപ്പിന് രാജ്യത്തെ നിയമങ്ങളോട് ഒരു ബഹുമാനവുമില്ല. അവര്‍ നിയമനടപടികള്‍ അട്ടിമറിക്കുകയാണ്. കമ്പനിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം. അനില്‍ അംബാനിയെ രാജ്യം വിടുന്നത് തടയണം”, എറിക്സണ്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
Adjust Story Font
16