ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതി: കര്‍ഷക സമരം അവസാനിപ്പിച്ചു
ഉയര്‍ത്തിയ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവയൊന്നും അംഗീകരിക്കാതെയാണ് നാടകീയമായി സമരം അവസാനിപ്പിക്കുന്നതായി കര്‍ഷകസംഘടനാ പ്രതിനിധികള്‍ അറിയിച്ചത്.
ഭാരതീയ കിസാന്‍ യൂണിയന്‍റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക മാര്‍ച്ച് അവസാനിപ്പിച്ചു. ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കിയതോടെ സമരം അവസാനിപ്പിക്കുകയാണെന്ന് കര്‍ഷകസംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു. കര്‍ഷകര്‍ ഉയര്‍ത്തിയ കാര്‍ഷിക കടം എഴുതി തള്ളണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല
ഉയര്‍ത്തിയ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടവയൊന്നും അംഗീകരിക്കാതെയാണ് നാടകീയമായി സമരം അവസാനിപ്പിക്കുന്നതായി കര്‍ഷകസംഘടനാ പ്രതിനിധികള്‍ അറിയിച്ചത്. ഉത്തര്‍പ്രദേശ് ഡല്‍ഹി അതിര്‍ത്തിയായ ഗാസിയാബാദില്‍ തടഞ്ഞ മാര്‍ച്ചിന് ഇന്നലെ അര്‍ധരാത്രിയോടെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കി. തുടര്‍ന്ന് പുലര്‍ച്ചെ കിസാന്‍ഗട്ടില്‍ എത്തിയ മാര്‍ച്ച് അവസാനിപ്പിക്കുകയാണെന്ന് നേതാക്കള്‍ അറിയിക്കുകയായിരുന്നു.
സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങി കര്‍ഷകര്‍ ഉയര്‍ത്തിയ പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കര്‍ഷകപ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രധാനപ്പെട്ടവയൊഴിച്ചുള്ള ആവശ്യങ്ങള്‍ക്കെ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുള്ളു.
അതേസമയം കര്‍ഷകരോഷം തണുപ്പിക്കാന്‍ വിളകളുടെ താങ്ങുവില സംബന്ധിച്ച പ്രഖ്യാപനവും സര്‍ക്കാര്‍ വൈകാതെ നടത്തിയേക്കും. ഇന്നലെ ഗാസിയബാദില്‍ മാര്‍ച്ച് തടഞ്ഞ പോലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത് വിവാദമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ കര്‍ഷകരോടുള്ള സമീപനത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Adjust Story Font
16