Quantcast

റഷ്യയുമായി 500 കോടി ഡോളറിന്റെ ആയുധകരാര്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ: പുടിന്‍ ഇന്ന് ഇന്ത്യയില്‍

റഷ്യയുടെ എസ് 400 മിസൈലുകളില്‍ അഞ്ചെണ്ണം വാങ്ങിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 Oct 2018 4:08 AM GMT

റഷ്യയുമായി 500 കോടി ഡോളറിന്റെ ആയുധകരാര്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യ: പുടിന്‍ ഇന്ന് ഇന്ത്യയില്‍
X

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന്‍ ദ്വദിന സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. സന്ദര്‍ശന വേളയില്‍ എസ് 400 മിസൈല്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. പ്രധാനമന്ത്രിയും വ്ളാഡിമര്‍ പുടിനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചവെള്ളിയാഴ്ച നടക്കും.

500 കോടി ഡോളറിന്‍റെ ആയുധകരാറാണ് ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പിടാനായി പോകുന്നത്. റഷ്യയുടെ എസ് 400 മിസൈലുകളില്‍ അഞ്ചെണ്ണം വാങ്ങിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ് 400 ട്രയംഫ് 2015 ല്‍ സിറിയയില്‍ റഷ്യയുടെയും സിറിയയുടെയും നാവിക,വ്യോമയാന സംവിധാനങ്ങളെ സംരക്ഷിക്കാനായി നിയോഗിച്ചിരുന്നു.

ഇന്നും നാളെയുമാണ് പുടിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. അതേസമയം എസ് 400 മിസൈലുകള്‍ വാങ്ങിക്കാനുള്ള ഇന്ത്യയുടെ നടപടിയില്‍ അമേരിക്കക്ക് കടുത്ത അതൃപ്തിയുണ്ട്. റഷ്യയുമായി പ്രതിരോധ ഇടപാടുകള്‍ നടത്തുന്നതിലൂടെ ഉപരോധം ഏര്‍പ്പെടുത്താതിരിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തിയതായാണ് വിവരം. മിസൈല്‍ കരാറിന് പുറമെ റഷ്യയും ഇന്ത്യയും തമ്മിലുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണ കരാറും പുടിന്‍റെ സന്ദര്‍ശനവേളയില്‍ ഒപ്പിടും. റോഡ് ഗതാഗത- വ്യവസായ രംഗത്തെ സഹകരണത്തിലും റഷ്യയുമായി നയതന്ത്രകരാര്‍ ഒപ്പിടുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് പ്രധാനമന്ത്രിയും വ്ളാഡിമര്‍ പുടിനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച നടക്കുക.

TAGS :

Next Story