Quantcast

ഹൈദരാബാദ് സർവകലാശാലയിൽ എല്ലാ സീറ്റിലും വിജയിച്ച് എ.ബി.വി.പി 

എസ്.എഫ്.ഐ രണ്ടാം സ്ഥാനത്ത്, യുണൈറ്റഡ് ഡെമോക്രാറ്റിക്‌ അലയൻസ് മൂന്നാമത്

MediaOne Logo

Web Desk

  • Published:

    6 Oct 2018 4:42 PM GMT

ഹൈദരാബാദ് സർവകലാശാലയിൽ എല്ലാ സീറ്റിലും വിജയിച്ച് എ.ബി.വി.പി 
X

ഹൈദരാബാദ് സർവകലാശാലയിൽ എല്ലാ സീറ്റിലും വിജയിച്ച് എ.ബി.വി.പി. എ.ബി.വി.പിയുടെ ആർതി നാഗ്പാലിനെ 334 വോട്ടിന്റെ ഭൂരിപക്ഷത്തിന് യൂണിയൻ പ്രസിഡന്റായി തെരെഞ്ഞെടുത്തു. എസ്.എഫ്.ഐ 1329 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്തെത്തിയ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ അലയൻസിന്റെ ജി. ശ്രീജ വാസ്തവക്ക് 842 വോട്ടുകളാണ് നേടാനായത്.

ത്രികോണ മത്സരത്തിന് സാക്ഷിയായ തെരഞ്ഞെടുപ്പിൽ ദളിത്-ബഹുജൻ-മുസ്‌ലിം വിശാല സഖ്യം ഒരുമിച്ചായിരുന്നു മത്സരിച്ചത്. എ.എസ്.എ, ബി.എസ്.എഫ്, ഡി.എസ്.യു, എം.എസ്.എഫ്, എൻ.എസ്.യു.ഐ, എസ്.ഐ.ഒ, ടി.എസ്.എഫ് എന്നീ സംഘടനകള്‍ ഒരുമിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക്‌ അലയൻസ് (യു.ഡി.എ) എന്ന പേരിലാണ് സഖ്യം രൂപീകരിച്ചിരുന്നത്. മറ്റൊരു പ്രധാന കക്ഷിയായ എസ്.എഫ്.ഐ ഒറ്റക്കായിരുന്നു ഇപ്രാവശ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പ്രസിഡന്‍റ്, വെെസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള ആറ് പ്രധാന പാനലുകളിലേക്കും, ജി.എസ് കാഷ്, വിവിധ ഡിപ്പാര്‍ട്ടുമെന്റ് ബോര്‍ഡുകളിലേക്കുമായാണ് തെരഞ്ഞെടുപ്പ് നടന്നത്. വെെസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അമിത് കുമാർ 1505 വോട്ടുകൾക്കാണ് വിജയിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ധീരജ് സങ്കോജി 1573 വോട്ടുകളോളം വാരി കൂട്ടി. ഈ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐയുടെ അഭിഷേക് കുമാറിന് 1446 വോട്ടുകളാണ് നേടാനായത്.

ജോയിന്റ് സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി എന്നീ സീറ്റുകളിലും എ.ബി.വി.പി വിജയിച്ചു. ദലിത്-ബഹുജന്‍-ന്യൂനപക്ഷ സഖ്യമായ യു.ഡി.എയുടെ രണ്ടാമത്തെ അങ്കമായിരുന്നു ഇപ്രാവിശ്യത്തേത്.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എ.ബി.വി.പി-ഒ.ബി.സി.എഫ് ഇതര സംഘടനകൾ ചേര്‍ന്ന് അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ഒറ്റ സഖ്യത്തിനു കീഴിലായിരുന്നു മത്സരിച്ചിരുന്നത് . എന്നാല്‍ ഇത്തവണ ത്രികോണ മത്സരമാണ് കാമ്പസില്‍ നടന്നത്.

TAGS :

Next Story