Quantcast

ഐ.ആര്‍.സി.ടി.സി അഴിമതി: ലാലുവിന്റെ ഭാര്യക്കും മകനും ഇടക്കാല ജാമ്യം

ജാമ്യത്തെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തു. തുടര്‍ച്ചയായി ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സി.ബി.ഐ നിലപാട്. അതേസമയം, കേസ് പരിഗണിക്കവേ ലാലു പ്രസാദ് യാദവ് കോടതിയില്‍ ഹാജരായില്ല.

MediaOne Logo

Web Desk

  • Published:

    6 Oct 2018 1:45 PM GMT

ഐ.ആര്‍.സി.ടി.സി അഴിമതി: ലാലുവിന്റെ ഭാര്യക്കും മകനും ഇടക്കാല ജാമ്യം
X

ഐ.ആര്‍.സി.ടി.സി അഴിമതിക്കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രി ദേവിക്കും മകനും ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് റാബ്രി ദേവിക്കും മകന്‍ തേജസ്വി യാദവിനും നവംബര്‍ 19 വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ കാറ്ററിംങ് ഹോട്ടലുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് നവംബര്‍ 19ന് വീണ്ടും പരിഗണിക്കും.

ജാമ്യത്തെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തു. തുടര്‍ച്ചയായി ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സി.ബി.ഐ നിലപാട്. അതേസമയം, കേസ് പരിഗണിക്കവേ ലാലു പ്രസാദ് യാദവ് കോടതിയില്‍ ഹാജരായില്ല. അനാരോഗ്യം മൂലം യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ ലാലുവിനോട് കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു പ്രസാദ് യാദവ്.

ഐ.ആര്‍.സി.ടി.സി ഹോട്ടല്‍ അനുവദിച്ചതില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ആഗസ്റ്റ് 24നാണ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകന്‍ ജേതസ്വി യാദവ് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ 44 കോടിയുടെ ആസ്തി എന്‍ഫോഴ്‌സ്‌മെന്‍റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

TAGS :

Next Story